ട്രെയിന്‍ യാത്രയ്ക്കിടെ ആറു വയസ്സുകാരനായ സഹോദരന്റെ ചെരുപ്പ് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നതുകണ്ട മൂത്തസഹോദരന്‍ ചെരിപ്പെടുക്കാന്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങവേ പ്ലാറ്റ്‌ഫോമില്‍ വീണു, രക്ഷപ്പെട്ടത് അത്ഭുതകരമായി, കണ്ടു നിന്നവര്‍ എഴുന്നേല്‍പ്പിച്ചപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു, ഒടുവില്‍ സംഭവിച്ചത്.....

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമില്‍ വീണ സഹോദരന്റെ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ നിലത്തുവീണ് ബാലനു പരിക്ക്. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മണികണ്ഠന്റെയും ഷണ്‍മുഖപ്രിയയുടെയും മകന്‍ 14 വയസ്സുകാരനായ ജ്യോതിഷ് കൃഷ്ണനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പേട്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈയിലേക്കു പോകുന്ന അനന്തപുരി എക്‌സ്പ്രസില്‍നിന്നാണ് ബാലന്‍ നിലത്തു വീണത്. കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു.
മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് ഇളയ സഹോദരന്‍ ആറുവയസ്സുള്ള സന്തോഷ് ട്രെയിനിന്റെ വാതിലിനടുത്ത് വന്ന് നിന്നു. ഇതിനിടെ കുട്ടിയുടെ ചെരിപ്പ് പ്ലാറ്റ്ഫോമിലേക്കു വീണു. അതു കണ്ട സഹോദരന്‍ ജ്യോതിഷ് ട്രെയിനില്‍ നിന്നു ചാടിയിറങ്ങി ചെരിപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്ലാറ്റ്ഫോമില്‍ വീഴുകയായിരുന്നു. ട്രെയിന്‍ വേഗത കുറച്ചിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി ബാലനെ എഴുന്നേല്‍പ്പിച്ചു. അപ്പോഴേക്കും തീവണ്ടി സ്റ്റേഷന്‍ വിട്ടുപോവുകയും ചെയ്തു. തുടര്‍ന്ന് ബാലനെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഇരുത്തി. ഉറക്കമെഴുന്നേറ്റപ്പോഴാണ് മാതാപിതാക്കള്‍ കാര്യമറിയുന്നത്.
ഒടുവില്‍ പിതാവ് മണികണ്ഠന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലിറങ്ങി റെയില്‍വേ പോലീസിനോടു കാര്യം പറഞ്ഞു. അവര്‍ മണികണ്ഠനെ ഓട്ടോറിക്ഷയില്‍ കയറ്റി പേട്ടയിലേക്ക് അയച്ചു. കുട്ടിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടുത്ത തീവണ്ടിയില്‍ കുടുംബം നാട്ടിലേക്കു പോയി.
"
https://www.facebook.com/Malayalivartha