പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മോന്‍സണ്‍ മാവുങ്കല്‍, മുന്‍ ഡ്രൈവര്‍ അജി എന്നിവരടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ക്രൈംബ്രാഞ്ച് എടുത്ത എല്ലാ കേസുകളിലും അന്വേഷണം ഉണ്ടാകും.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി പൊലീസിന് കത്ത് നല്‍കി. കേസില്‍ പരാതിക്കാരെയും ഇടപാടുകാരെയും ഉടന്‍ ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha
























