സമരം പൊളിക്കാനുള്ള നീക്കമോ?, അനുപമയെ മഴയത്ത് നിർത്തി പൊലീസ്, ശിശുക്ഷേമസമിതി ഓഫീസിന് മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന അനുപമയ്ക്ക് മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി നിഷേധിച്ചു

തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന വിവാദത്തിൽ സമരം ചെയ്യുന്ന അനുപമ എസ്.ചന്ദ്രനെ മഴയത്ത് നിർത്തി പൊലീസ്.ശിശുക്ഷേമ സമിതി ഓഫീസിന് മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന തനിക്ക് മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി പൊലീസ് നിഷേധിച്ചെന്ന് പരാതിയുമായി അനുപമ രംഗത്തെത്തി.
എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് അനുപമ സമരം തുടരുകയാണ്. കുഞ്ഞിന്റെ പിതാവ് അജിത്കുമാറും അനുപമയ്ക്കൊപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്.
അനധികൃത ദത്ത് വിവാദത്തിൽ ആരോപണവിധേയനായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ സുനന്ദയെയും പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ എസ്.ചന്ദ്രൻ ശിശുക്ഷേമസമിതി ഓഫിസിന് മുന്നിൽ സമരം ആരംഭിച്ചത്.
നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത വനിതാ–ശിശുവികസന വകുപ്പും ചർച്ചയ്ക്കും തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്നു സമരം പൊളിക്കാനുള്ള നീക്കം. സമരം തുടങ്ങി രണ്ടു ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. എന്തുകൊണ്ട് ഈക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു?, കാണാന്‍ പലകുറി ശ്രമിച്ചെങ്കിലും സാധിച്ചില്ല, ആരോപണ വിധേയയരെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ. എസ്. ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമർപിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
കുഞ്ഞിനെ വിട്ടുകിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, പേരൂര്‍ക്കട സി.ഐ. എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി ഹർജി സ്വീകരിക്കാത്ത വന്നതിന് പിന്നാലെയാണ് അനുപമ ശിശുക്ഷേമസമിതി ഓഫീസിന് മുൻപിൽ സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























