12 വർഷങ്ങളായി തുടങ്ങിയ മുല്ലപെരിയാർ വിഷയം;മാറി മാറി വാദിച്ചത് 10 പ്രമുഖരായ അഭിഭാഷകർ;ചെലവാക്കിയത് 6.34 കോടി രൂപ;കേരളം ഞെട്ടുന്ന റിപ്പോർട്ടുകൾ പുറത്തേക്ക്

12 വർഷങ്ങൾ , 10 പ്രമുഖരായ അഭിഭാഷകർ, ചെലവാക്കിയത് 6.34 കോടി രൂപ ...മുല്ലപ്പെരിയാർ കേസിന് വേണ്ടി വാരിയെറിഞ്ഞതും ചെലവാക്കിയതുമെല്ലാം വമ്പൻ തുക....എന്നിട്ടും എവിടെയുമെത്താതെ മുല്ലപെരിയാർ ....തലയിൽ കൈ വച്ച്‍ പോകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മരം മുറിയിലടക്കം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് മുന്നിൽ വമ്ബൻ തിരിച്ചടിയാണ് സംസ്ഥാന സർക്കാർ ഏറ്റുവാങ്ങിയിരിക്കുന്നത്.
2009 മുതൽ തുടങ്ങിയതാണ് കേസ് നടത്താൻ. അന്ന് മുതൽ കഴിഞ്ഞ ആഗസ്റ്റ് 31 വരെ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നടത്താൻ ചെലവഴിച്ചത് 6,34,39,549 രൂപയാണ് . 5 കോടി രൂപയിലധികവും . വക്കീൽഫീസാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
വക്കീൽ ഫീസിനത്തിൽ കുടിശികയൊന്നുമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . 2009 മേയ് 14 മുതലാണ് ജലവിഭവവകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് ഫീസുകളടക്കം കൊടുത്ത് തുടങ്ങിയത്. എന്നിട്ടും, അനുകൂലവിധി നേടിയെടുത്തത് തമിഴ്നാടാണെന്നത് കേരളത്തിന് ഏറ്റ തിരിച്ചടി
.വാദിച്ചത് 10 പേർമുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ ഉൾപ്പെടെ 10 പേരാണ് സുപ്രീംകോടതിയിൽ ഈ വിഷയത്തിൽ ഹാജരായത്. ഫീസിൽ മുന്നിൽ ഹരീഷ് സാൽവേ തന്നെയാണ് . 1,82,71,350 രൂപ. ജി. പ്രകാശ്, മോഹൻ വി. കട്ടാക്കി, രാജീവ് ധവാൻ, അപരാജിത സിംഗ്, പി. ഗിരി, രമേഷ് ബാബു, പി.വി. റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത എന്നിവരാണ്.
മറ്റ് അഭിഭാഷകർ ടി.എ ,എംപവേർഡ് കമ്മിറ്റി സന്ദർശനം,, ഓണറേറിയം, എല്ലാം ചെലവായി . മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ 10 പ്രമുഖ അഭിഭാഷകരെയാണ് സംസ്ഥാനം നിയോഗിച്ചത്. 12 വർഷത്തിനിടെ ഇവരുടെ വാദങ്ങൾ എന്താണെന്ന് പൊതുജനം അറിയേണ്ടതുണ്ടെന്ന ആവശ്യം വിവരാവകാശ പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























