Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു; തലച്ചോർ തകർന്നു കലങ്ങിയ യുവാവ്; അമിതവേഗത്തിൽ പോകുന്നതിനിടെ വഴിയിൽ വച്ച് മറ്റൊരു കാറുമായി കലഹം: കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്ന കാർ ഡ്രൈവർ; ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവം ഉണ്ടാകില്ലായിരുന്നു

13 NOVEMBER 2021 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീറും 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജനും ), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖുo മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.വളരെ സ്പീഡിൽ ആണ് ഇവരുടെ വാഹനം ഓടി കൊണ്ടിരുന്നത് എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോളിതാ ഇവരുടെ ഈ യാത്രയ്ക്ക് ഇടയിൽ മറ്റൊരു വാഹനവുമായി വഴക്കുണ്ടായി എന്ന വെളിപ്പെടുത്തൽ കൂടെ പുറത്തു വരികയാണ്. രാത്രി ഒരു മണിയോട് അടുത്ത സമയത്താണു ബൈപാസിൽ അപകടം നടന്നിരിക്കുന്നത് . വാഹനത്തിന്റെ അതിവേഗമായിരുന്നു അപകടത്തിലേക്ക് നയിച്ചത് .

മട്ടാഞ്ചേരിയിലെ ഹോട്ടലിൽനിന്നു പാർട്ടി കഴിഞ്ഞ് ഇറങ്ങുന്ന സമയം ഒപ്പമുണ്ടായിരുന്നവർ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ കേൾക്കാതെയായിരുന്നു ഇറങ്ങിയത്. അത്യാവശ്യമായി വീട്ടിലെത്തണമെന്ന യുവതികളിൽ ഒരാളുടെ നിർബന്ധമായിരുന്നു കാരണമെന്നാണ് ലഭ്യമായ സൂചന.

അമിത വേഗത്തിൽ ഡ്രൈവ് ചെയ്തെത്തിയ സംഘം കുണ്ടന്നൂരിൽ മറ്റൊരു വാഹനവുമായി തർക്കമുണ്ടായി. ഇത് പൊലീസ് കണ്ടെത്തി. ഇവർ പിന്തുടർന്നതാണോ അപകടത്തിലേക്കു നയിച്ചത് എന്നതിലും അന്വേഷണം നടക്കുകയാണ് . പൊലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നയാൾ.

രൂക്ഷമായ ഗന്ധമുണ്ടായിരുന്നതിനാൽ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചതാണ് അപകട കാരണമായത് എന്ന് ഉറപ്പായിരുന്നുവെന്ന് സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാരിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു. സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതാണു ദുരന്ത വ്യാപ്തി വർധിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ലഹരി ഉപയോഗിച്ച് അതിവേഗം വാഹനം ഓടിച്ചതും അപകടമുണ്ടാക്കി. അത്ര വലിയൊരു അപകടത്തിൽനിന്നു ഡ്രൈവർ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് മറ്റൊരു നിർണായകമായ കാര്യം.

ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്നതും എയർ ബാഗ് ഉപയോഗിച്ചിരുന്നു എന്നതുമാണ് ഒരു ജീവനെങ്കിലും ബാക്കിയാകാൻ കാരണമായത്. കൈയ്ക്കും മുഖത്തിനുമേറ്റ ചെറിയ പരുക്ക് ഒഴിവാക്കിയാൽ ഡ്രൈവർക്കു കാര്യമായ പരുക്കുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കാറിന്റെ ഇടതു ഭാഗമാണു മരത്തിലേക്ക് ഇടിച്ചു കയറിയത്. അതുകൊണ്ട് മുൻ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മരത്തിനും ഇടയിൽ ഞെങ്ങിഞെരുങ്ങിയ നിലയിലായിരുന്നു.

ഇത്ര വലിയൊരു അപകടത്തിൽ സീറ്റ് ബെൽറ്റും എയർബാഗും മരണം ഒഴിവാക്കാൻ സഹായിക്കുന്നതായിരുന്നില്ല. പിൻസീറ്റിലിരുന്ന രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ കാറിന്റെ ഡോർ തുറന്നു പുറത്തേക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു ചോരവാർന്നു കിടക്കുന്ന നിലയിലാണു പൊലീസ് കണ്ടെത്തിയത്.

അവിടെ വച്ചു തന്നെ മരണവും സ്ഥിരീകരിച്ചിരുന്നു. അപകടങ്ങളിൽ വാഹനത്തിന്റെ വാതിൽ ലോക്കാണെങ്കിലും തുറന്നു പോകാനുള്ള സാധ്യതയുമുണ്ട് . ഈ സാഹചര്യത്തിൽ, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ വാഹനം തകർന്ന അവസ്ഥ വച്ച് ശരീരത്തിനു ഗുരുതര പരുക്കേൽക്കുമായിരുന്നു, ശരീരവും ഞെങ്ങി ഞെരുങ്ങി മരണ സാധ്യത തള്ളിക്കളയാനാവില്ല, ഒരുപക്ഷേ ജീവൻ ബാക്കിയാകാനുള്ള സാധ്യത ഉണ്ടായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം മരിച്ച യുവാവ് രക്ഷപ്പെട്ടിരുന്നെങ്കിലും ശരീരം തളർന്ന നിലയിൽ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. തലച്ചോർ അത്രയേറെ തകർന്നു കലങ്ങിയിരുന്നു. മരണം ഉറപ്പിച്ച അവസ്ഥയിൽത്തന്നെയാണ് പൊലീസ് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നിൽ വലതു വശത്ത് സീറ്റ് ബെൽറ്റ് ഇല്ലാതെ ഇരുന്ന ഇദ്ദേഹം ഡ്രൈവർ സീറ്റിനു മുകളിലൂടെ തെറിച്ചു മുൻവശത്തെ ഗ്ലാസ് തകർത്തു പുറത്തേക്കു തെറിച്ച് വീഴുകയായിരുന്നു . അന്‍സി കബീറും അഞ്ജന ഷാജനും (ഇടത്), അറസ്റ്റിലായ ഡ്രൈവർ അബ്ദുല്‍ റഹ്മാൻ   സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഡ്രൈവർ സീറ്റിൽ ഞെരുങ്ങി പരുക്കുണ്ടാകുമായിരുന്നെങ്കിലും മരണസാധ്യത കുറേയെങ്കിലും കുറയുമായിരുന്നു.

സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു പറയുമ്പോഴും ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവത്തിനേ സാധ്യതയില്ല എന്ന കാര്യം മറക്കരുതെന്നും പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. ഡ്രൈവർ മാള സ്വദേശി അബ്ദുല്‍ റഹ്മാനെതിരെ ഐപിസി സെക്ഷൻ 320എ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends