ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം

ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്ററിലാണ് ധനമന്ത്രിയെ പിന്തുണച്ച് പി.ചിദംബരം രംഗത്തെത്തിയത്.
ഇന്ധനികുതിയുമായി ബന്ധപ്പെട്ട് കേരള ധനമന്ത്രി ചില കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ചിദംബരത്തിന്റെ ട്വീറ്റ് തുടങ്ങുന്നത്.
ഈ കണക്കുകളില്‍ വിയോജിപ്പുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രി അത് അറിയിക്കണം. 2020-21ല്‍ എക്‌സൈസ് ഡ്യൂട്ടി, സെസ്, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവയായി 3,72,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമായന്നൊണ് ചിദംബരത്തിന്റെ ട്വീറ്റ്.
ഇന്ധനികുതിയുമായി ബന്ധപ്പെട്ട് കെ.എന്‍.ബാലഗോപാലിന്റെ വാദങ്ങളെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ് ചിദംബരം.
"
https://www.facebook.com/Malayalivartha



























