കനത്ത മഴ.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്, ട്രെയിന്‍ ഗതാഗതം ഭാഗികമായി തടപ്പെട്ടു

കനത്ത മഴയെ തുടര്‍ന്നു തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.
പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇതോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടപ്പെട്ടു.
പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ റദ്ദാക്കേണ്ടിവരുമെന്നാണ് വിവരം. ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത സമയത്താണ് മണ്ണ് ഇടിഞ്ഞത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
"
https://www.facebook.com/Malayalivartha























