വയനാട്ടില്‍ 100 കിലോയോളം ചന്ദനം പിടികൂടി...മൂന്ന് പേര്‍ അറസ്റ്റില്‍, ഒരാള്‍ രക്ഷപ്പെട്ടു

വയനാട്ടില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വയനാട് സ്വദേശിയായ ഒരാള്‍ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി വനപാലകര്‍ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്റ്റഡിയിലായത് .അതിനിടെ മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം മേപ്പാടി റെയ്ഞ്ച് ഓഫീസറും സംഘവുമാണ് പട്രോളിങിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട സംഘത്തെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha



























