Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജോജു ജോര്‍ജിനെതിരെ വി.ഡി.സതീശന്റെ കൈയില്‍ പലതുമുണ്ടത്രേ! മോഡലുകളുടെ മരണത്തിന് കാരണമായ ഡി ജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജ് പങ്കെടുത്തതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈയിലുണ്ടെന്ന് സൂചന... .

18 NOVEMBER 2021 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

മോഡലുകളുടെ മരണത്തിന് കാരണമായ ഡി ജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജ് പങ്കെടുത്തതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈയിലുണ്ടെന്ന് സൂചന. വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് തന്നെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത് ജോജുവിന്റെ പങ്കാളിത്തം മുന്നില്‍ കണ്ടാണെന്നാണ് റിപ്പോര്‍ട്ട്.

 



അപകടത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ല. ഇതുസംഭവിച്ച് പിന്നീട് കൂടുതല്‍ വെളിപ്പെടുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. മോഡലുകളുടെ മരണത്തില്‍ ജോജുവിനെ എങ്ങനെ ബന്ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.

തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെത്തണം. ഹോട്ടലില്‍ തലേദിവസം ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം ലഭിച്ചതെന്നും സതീശന്‍ പറഞ്ഞു. ഹോട്ടലില്‍ ആരോപണ വിധേയനായ നടന്‍ ഉണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. ഉണ്ടായിരുന്നു എന്നതിലപ്പുറം എന്ത് സംഭവിച്ചെന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്.

 



അപകടത്തിലും ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഇല്ലെന്നാണ് വിവരം. റോയ് നശിപ്പിച്ചെന്നു ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണമാണ് പൊലീസിന് ഇന്നലെ കൈമാറിയത്. ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായാണ് സംശയം. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ പൂര്‍ണ വീഡിയോ കോണ്‍ഗ്രസിന്റെ കൈയിലുണ്ടത്രേ. അത് കിട്ടിയത് ഹോട്ടലില്‍ നിന്നു തന്നെയാണെന്നാണ് വിവരം.



അതേ സമയം പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തതായി ഡി സി സി പ്രസിഡന്റ് പരസ്യമായി ആരോപണം ഉന്നയിച്ചു. അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തിരുന്നോയെന്ന് അന്വേഷിക്കണമെന്നാണ് പുതിയ ആവശ്യം. വിഷയത്തില്‍ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെന്നും എറണാകുളംഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തില്‍ നടന്‍ ജോജു ജോര്‍ജ് വന്നു കയറിയത് യാദൃശ്ചികമായല്ല. അന്ന് വെളുപ്പിനുണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിന് വേണ്ടിയാണ് ജോജു പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് അറിയാനായത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മുന്‍ മിസ് കേരള പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ ആരൊക്കായാണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസിനു വലിയ സമ്മര്‍ദ്ദമുണ്ട്.

കോണ്‍ഗ്രസ് പരിപാടി അലങ്കോലപ്പെടുത്താന്‍ വന്ന ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യന്‍ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു. റോഡ് തടയുമ്പോള്‍ ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. പക്ഷെ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെ പോലെയാണ് പെരുമാറിയത്. സംഭവ സമയം ഇയാളുടെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ഒരാള്‍ ഈ ദൃശ്യങ്ങള്‍ ഫേയ്സ്സ്ബുക്കില്‍ ഇട്ടിരുന്നു. ആസൂത്രിതമായ സംഭവം പോലെയായിരുന്നു ജോജു വന്നിറങ്ങിയതും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും. എ.കെ. സാജന്‍ എന്നു പറയുന്ന ആള്‍ മറ്റൊരു വാഹനത്തിലാണ് വന്നത്. ജോജുവിന്റെ വാഹനത്തിലായിരുന്നില്ല. എന്നാല്‍ സംഭവത്തിനു ശേഷം ജോജുവിന്റെ വണ്ടിയിലാണ് കയറിയത്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ട്.



ലഹരി വിരുന്നില്‍ ജോജു ഉണ്ടായിരുന്നോ മറ്റാരെങ്കിലുമാണോ പങ്കെടുത്തത് എന്നെല്ലാം അന്വേഷിക്കണം. ജോജു വന്നു എന്നു പറയുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി കാമറകള്‍ പരിശോധിക്കുന്നുണ്ട്. സമരത്തിനിടെ ജോജുവുണ്ടാക്കിയ ബഹളം ആര്‍ക്കു വേണ്ടിയാണെന്നത് പുറത്തു വരണം. അതായത് കേസില്‍ നിന്നും ഊരാന്‍വേണ്ടിയാണ് ജോജു കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയതെന്നാണ് സൂചന.

ഏതായാലും ഡി ജെ പാര്‍ട്ടിയുടെ രഹസ്യം പോലീസ് പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് കൊണ്ടുവരുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (27 minutes ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (32 minutes ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (40 minutes ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (51 minutes ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (59 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (1 hour ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (1 hour ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (2 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (4 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (4 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (4 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (5 hours ago)

Malayali Vartha Recommends