പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ . എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങിയ ‘പ്രതി’യെ പനങ്ങാട് പൊലീസ് പൊക്കി. അഞ്ചടി നീളമുള്ള നല്ല പൊളപ്പൻ മഞ്ഞച്ചേര! ഇന്നലെ രാവിലെ ആയിരുന്നു സംഭവം. രക്ഷപ്പെടാൻ മുകളിലെ തട്ടിൽനിന്ന് പ്രാണരക്ഷാർഥം ചാടിയ എലിയാണ് പാമ്പിനെ കുടുക്കിയത്. എലിയെ പിടിക്കാൻ പിന്നാലെ പാമ്പും താഴേക്കു ചാടി. എലി ഓടിമറഞ്ഞെങ്കിലും പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു.
തുടർന്ന് തൃപ്പൂണിത്തുറയിലെ ‘സർപ്പ’ വൊളന്റിയർ ജിയോ രാജു എത്തി ഉച്ചയോടെ പാമ്പിനെ പിടികൂടി.തട്ട് പൊളിച്ചപ്പോൾ താഴെ മേശയുടെ ഇടയിൽ പതുങ്ങിയ പാമ്പിനെ ഇവിടെ നിന്നാണ് സഞ്ചിയിലാക്കിയത്. ചേരയാണെന്ന് അറിഞ്ഞതോടെ എല്ലാവർക്കും ആശ്വാസം. സ്റ്റേഷനു പിന്നിലെ കുഫോസ് ക്യാംപസിൽ കാടും പടർപ്പും നിറഞ്ഞ ഇടത്തിൽ നിന്നായിരിക്കാം പാമ്പ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കാട് ഉടൻ വെട്ടിത്തെളിക്കുമെന്ന് കുഫോസ് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ കുമ്പളം പഞ്ചായത്തും അനുകൂല നിലപാട് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിമരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha
























