ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 8,50,00,661 രൂപ. ഒരു കിലോയിലേറെ സ്വര്‍ണവും ലഭിച്ചു. 9 കിലോഗ്രാം വെളളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 14 നോട്ടുകളും അഞ്ഞൂറിന്റെ 60 നോട്ടുകളും ലഭിച്ചു. ഇ ഭണ്ഡാരങ്ങള്‍ വഴി ലഭിച്ച തുകകള്‍ക്കു പുറമെയാണിത്. കാനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
ഇ-ഭണ്ഡാരങ്ങളിലൂടെയും കാര്യമായ വരുമാനം ലഭിച്ചു. ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരത്തില്‍ നിന്ന് 1,07,226 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തിലെ ഭണ്ഡാര വരവ് കണക്കുകൾ ഇങ്ങനെ ആയിരുന്നു .
5.79 കോടി രൂപയാണ് ഇത്തവണ ഭണ്ഡാരത്തിലൂടെ ക്ഷേത്രത്തിന് ലഭിച്ചത്. സ്വർണ്ണവും വെള്ളിയും നിരോധിച്ച കറൻസികളും ഉൾപ്പെടെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു.ശനിയാഴ്ച വൈകിട്ടോടെ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോൾ 5,79,94,024 രൂപയാണ് ആകെ ലഭിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിലായിരുന്നു എണ്ണൽ നടന്നത്.പണത്തിന് പുറമെ വലിയ തോതിലുള്ള സ്വർണ്ണവും വെള്ളിയും ഭക്തർ വഴിപാടായി സമർപ്പിച്ചിട്ടുണ്ട്. 1 കിലോ 282 ഗ്രാം സ്വര്‍ണം, 15 കിലോ 410 ഗ്രാം വെള്ളി എന്നിങ്ങനെ ലഭിച്ചു. ഭണ്ഡാരത്തിൽ നിന്ന് പഴയതും നിരോധിച്ചതുമായ നോട്ടുകളും ഇത്തവണ ലഭിച്ചിട്ടുണ്ട്. 2000 രൂപയുടെ 8 നോട്ടുകൾ. നേരത്തെ നിരോധിച്ച 1000 രൂപയുടെ 3 നോട്ടുകൾ.
നിരോധിച്ച 500 രൂപയുടെ 20 നോട്ടുകൾ എന്നിങ്ങനെയും ലഭിച്ചു.ഇ-ഭണ്ഡാരം വഴിയും വരുമാനം ലഭിച്ചു. ഡിജിറ്റൽ പണമിടപാടുകൾക്കായി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഭണ്ഡാരങ്ങൾ വഴിയും മികച്ച വരുമാനം ലഭിച്ചു. സ്.ബി.ഐ (കിഴക്കേ നട) 2,00,246, ധനലക്ഷ്മി ബാങ്ക് 1,21,497, യു.ബി.ഐ (പടിഞ്ഞാറെ നട) 71,157, പഞ്ചാബ് നാഷണൽ ബാങ്ക് (കിഴക്കേ നട) 65,839, ഐസിഐസിഐ ബാങ്ക് 41,224 ഇന്ത്യൻ ബാങ്ക് 6,162 എന്നിങ്ങനെയും നടവരവ് ലഭിച്ചു.ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകൾ അവയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത രീതികളിലാണ് കൈകാര്യം ചെയ്യുന്നത്. പഴങ്ങൾ, പഞ്ചസാര, വെണ്ണ തുടങ്ങിയവ 'പ്രസാദ ഊട്ടിനും' നിവേദ്യങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നു.
പൂക്കളും മറ്റ് പൂജാദ്രവ്യങ്ങളും: പൂജകൾക്കായി ഉപയോഗിക്കുന്നു.സ്വർണ്ണം, പണം: സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ, പണമായി നൽകുന്നവ എന്നിവ ദേവസ്വം ട്രസ്റ്റിലേക്ക് മുതൽക്കൂട്ടുന്നു.അപൂർവ്വ വസ്തുക്കൾ: അപൂർവ്വമായ വഴിപാടുകൾ ദേവസ്വം മ്യൂസിയത്തിൽ സൂക്ഷിക്കാറുണ്ട്. ഇവകൂടാതെ ലഭിക്കുന്ന തുക ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പിനും, അന്നദാനത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നു. പ്രസാദഊട്ട് (അന്നദാനം): ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ദിവസവും സൗജന്യമായി ഭക്ഷണം നൽകുന്നതിനായി വലിയൊരു തുക വിനിയോഗിക്കുന്നു.
ക്ഷേത്ര ജീവനക്കാരുടെ ശമ്പളം: ക്ഷേത്രത്തിലെ പൂജാരിമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ ശമ്പളവും ആനകളുടെ പരിപാലനവും ഇതിൽ ഉൾപ്പെടുന്നു.വികസന പ്രവർത്തനങ്ങൾ: ഭക്തർക്കുള്ള സൗകര്യങ്ങൾ (ക്യൂ കോംപ്ലക്സ്, വിശ്രമകേന്ദ്രങ്ങൾ, താമസസൗകര്യങ്ങൾ) ഒരുക്കുന്നതിനായി ഈ പണം ഉപയോഗിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ: ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആശുപത്രികളുടെ നടത്തിപ്പിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭക്തർക്കുള്ള സഹായങ്ങൾക്കും പണം വിനിയോഗിക്കുന്നു.
https://www.facebook.com/Malayalivartha
























