Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

'കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്. ഏഴ് മാസം ആയി വീട്ടിൽനിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്...' ചത്ത ശരീരം ഉള്ള തന്റെ കൂടെ ജീവിക്കാൻ ഭർത്താവിന് താല്പര്യമില്ലെന്ന് ബിജ്മ

19 NOVEMBER 2021 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

കാൻസർ ശരീരത്തെ കാർന്നുതിന്നുന്ന വേദനയിൽ ഒപ്പമുണ്ടാകുമെന്ന് കരുതിയ ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന അവഗണനകളെ കുറിച്ച് വികാരനിർഭരമായി അവസാനം തുറന്നുപറയുകയാണ് ബിജ്മ. കാൻസർ സഹായ ധനമായി ലഭിച്ച കാശ് ദുരുപയോഗം ചെയ്തുവെന്നും ഭർത്താവ് മർദ്ദിച്ചുവെന്നുമുള്ള പരാതിക്കു പിന്നാലെയാണ് ബിജ്മയുടെ വികാരനിർഭരമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ തന്റെ ഭർത്താവിന് താല്പര്യമില്ലെന്ന് ബിജ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ലപോലും. അത് കൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യിക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു സമൂഹത്തിന്റെ മുമ്പിൽ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു പറഞ്ഞിട്ടെന്തിനാ പരിഹാസങ്ങളും കുറ്റപെടുത്തലുകളും കേൾക്കാനല്ലേ എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ ആരോട് പറയാൻ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശെരിയാകും എന്ന പ്രേതീക്ഷയിൽ. എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാൻ.

ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഒന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യും ഇത്രയും കാലം എന്റെ മകനെ ഓർത്തിട്ട ഞാൻ സഹിച്ചു നിന്നെ എന്റെ എടുത്ത് ചാട്ടം കൊണ്ട് ജീവിതം നശിപ്പിക്കേണ്ട കരുതി. കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്.7 മാസം ആയി വീട്ടിൽനിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്.

അദ്ദേഹത്തിന്റെ അമ്മയുടെയും പെങ്ങളുടെയും ആട്ടത്തിനനുസരിച് ആടുന്ന പാവ ആ പാവയുടെ key അവരുടെ കൈയിൽ നിന്നും നഷ്ട്ടം ആയപ്പോൾ അവർ എനിക്കെതിരായി അതുവരെ ആങ്ങളക്ക് ഇല്ലാത്ത മകനില്ലാത്ത കുറ്റങ്ങൾ പറഞ്ഞു നടന്നവർ അദ്ദേഹം നല്ല ആളും ഞാൻ മാനസികാരോഗിയും ആയി. ഇങ്ങനെ അഭിനയിച്ചു നടക്കുമ്പോൾ സമൂഹം അറിയണം കരുതി അതിൽ എനിക്ക് എന്തൊക്കെ പഴിചാരൽ കേൾക്കേണ്ടി വന്നാലും അത് നേരിടാൻ എന്റെ മനസിനെ ഞാൻ പാകപ്പെടുത്തി.

എന്താ ഇത്രകാലം പറയാതെ ഇപ്പൊ പറയുന്നേ എന്ന് ചോദിക്കും വിശ്വാസം ആയിരുന്നു അതിലുപരി എനിക്ക് ഇഷ്ട്ടമായിരുന്നു. ആ ഇഷ്ട്ടം കൊണ്ടുതന്നെ ആണ് ഇറങ്ങി പോയതും പക്ഷെ ആ വിശ്വാസവും ഇഷ്ട്ടവും എല്ലാം നഷ്ട്ടപെട്ടു ഇനി അത് ഒരിക്കലും തിരികെ വരുകയുമില്ല. ഇത്ര കാലം ശവത്തിനു തുല്ല്യമായി കണ്ട ആളുടെ കൂടെ ഇനി ജീവിക്കണ്ടകാര്യം ഇല്ലല്ലോ. കൂടെവരാൻ വിളിച്ചിരുന്നു സ്നേഹം കൊണ്ടല്ല എന്നറിയാം സമൂഹത്തിന്റെ മുനപിൽ മുഖം രക്ഷിക്കാനാണ് ബിജ്മ ധനേഷ് എന്ന identity നഷ്ട്ടപെട്ടു പോകില്ലേ വാനോളം പൊക്കിയ ആളുകൾ തന്നെ തറയിൽ ഇടില്ലേ അത് ഭയന്നിട്ട അല്ലാതെ എന്നോട് ഉള്ള സ്നേഹം കൊണ്ടല്ല. ഫേസ്ബുക്കിൽ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ധനേഷും real life ൽ വേറെ ഒരു ധനേഷും.

എന്റെ രോഗത്തിന്റെ പേരും പറഞ്ഞു ഓരോ പെണ്ണുങ്ങളോട് chat ചെയ്യാ അവരെ ഫോൺ ചെയ്തിരിക്ക ഇതാണ് full time അത് ചോദ്യം ചെയ്താൽ അടിച്ചക്കാ ചവിട്ടാ നല്ലപോലെ ഉപദ്രവിക്കും.

കാൻസർ ആണെന്ന് അറിഞ്ഞ ദിവസം ഇത്രയും ഞങ്ങൾ നോക്കിയില്ലേ ഇനി അവളുടെ family നോക്കട്ടെ എന്നായിരുന്നു socialmedia നിന്നും cash വരാൻ തുടങ്ങിയതിൽ പിന്നെയാണ് സ്വഭാവം തന്നെ മാറാൻ തുടങ്ങി എന്റെ family ഒരാളെ അടുപ്പിക്കാതെ ആയി അച്ഛനെയും അമ്മയെയും പച്ച തെറി വിളിച്ചു പറഞ്ഞു അവരെയും അകറ്റി അനിയത്തിയെയും, അവളുടെ delivery കഴിഞ്ഞു കുട്ടിയെ കാണാൻ പോലും എന്നെ സമ്മതിച്ചില്ല ... ഞാൻ മാത്രമേ നോക്കാറുള്ളു അവളുടെ family ഒന്നും തിരിഞ്ഞു നോക്കാറില്ലെന്നു എല്ലാവരോടും പറഞ്ഞു നടക്കുവായിരുന്നു അദ്ദേഹം പറയുന്നതും ചെയ്യുന്നതും സഹിച്ചു കണ്ടില്ലെന്നും കെട്ടില്ലെന്നും വച്ചു കൂടെ നടക്കാനെ ആ ട്രീറ്റ്മെന്റ് സമയത്ത് എനിക്ക് കഴിഞ്ഞുള്ളു പിന്നീട് Treatment നു ലഭിച്ച cash തീർന്നപ്പോൾ എന്നെ വേണ്ടാതായി അത് വരെ താങ്ങിക്കൊണ്ട് നടന്നു. ട്രീറ്റ്മെന്റ് സമയത്ത് പോലും മാനസികമായും ശാരീരികമായും പീഡനങ്ങൾ ഞാൻ ഒരുപാട് സഹിച്ചിട്ടുണ്ട് പക്ഷെ എവിടെയോ അദ്ദേഹത്തോടുള്ള അമിതമായ സ്നേഹം ആരോടും പറയാൻ സമ്മതിച്ചില്ല ഓരോ പ്രശ്നം ഉണ്ടാകുമ്പോൾ സഹിച്ചും ക്ഷമിച്ചും നിന്നു.

 

അദ്ദേഹത്തിന്റെ ഭാര്യാ സങ്കല്പത്തിലുള്ള ഒരാളല്ല ഞാൻ എന്ന് പലവട്ടം പഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾക്കും അനിഷ്ട്ടങ്ങൾക്കും ഒത്തു പോകുന്ന ഒരു ആളെ കണ്ടു പിടിച്ചു ജീവിക്കട്ടെ.ഞാൻ രോഗത്തിൽ നിന്നും രക്ഷപെട്ടു വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയില്ല. പ്രതീക്ഷ നഷ്ട്ട പെട്ടപോലെ ആണ് പലരോടും പറയാറ് അത്തരം ഒരുപാട് chating ഞാൻ അദേഹത്തിന്റെ ഫോണിൽ കണ്ടിട്ടുണ്ട്. ഞാൻ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും ഒരിക്കലും മാറാത്ത type ഒരു കാൻസർ ആണ് എനിക്കെന്നും ഒക്കെ. ഇതെല്ലാം അനുഭവിച്ചു depression stage ൽ എത്തിയിരുന്നു ഞാൻ. എന്റെ അമ്മയെ വിളിച്ചു ഡോക്ടറെ കാണിക്കാൻ പറഞ്ഞു അദ്ദേഹം കൊണ്ടുപോവില്ല പോലും അത് അദ്ദേഹത്തിന്റെ തലയിൽ ആകുമെന്ന്.

Treatment നു 27 ലക്ഷം രൂപ ലഭിച്ചിരുന്നു അതിൽ കുറച്ചു മാത്രം cash എന്റെ treatment നു ചിലവായിട്ടുള്ളു പിന്നെ കുറെ cash അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കായി ദൂർത് അടിച്ചു ബാക്കി cash വീട് എടുത്തു. 50000 രൂപ എങ്കിലും accound ൽ ബാക്കി വെക്കാൻ പറഞ്ഞിട്ട് അതും കേട്ടില്ല.അദേഹത്തിന്റെ അമ്മയുടെ പേരിൽ ആണ് വീട് ഈ cash ഒന്നിനും എന്റെ കൈയിൽ ഒരു തെളിവും ഇല്ല എന്നെ ഒരു വിഡ്ഢി ആക്കി നല്ലരീതിക്ക് കളിച്ചു.ഞാൻ case കൊടുത്താൽ അദ്ദേഹത്തിന്റെ പേരിൽ വീട് ആണെങ്കിൽ അത് നഷ്ട്ടപെടുമെന്നറിഞ്ഞു നല്ലപോലെ അറിഞ്ഞു കളിക്കുന്ന ഒരു കളിക്കാരൻ ആണ്.

 

എല്ലാം വലിച്ചെടുത്തു കഴിഞ്ഞപ്പോൾ ഒരു കറിവേപ്പില പോലെ ആക്കി വീട്ടിൽ നിന്നും പുറത്താക്ക ..Treatment കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയം ഒരു വേലക്കാരിപോലെ ആയിരുന്നു വീട്ടിലുള്ള ജോലി എല്ലാം ചെയ്യും അദേഹത്തിന്റെ അമ്മയും പെങ്ങളും എല്ലാം ജോലിക്ക് പോകും പെങ്ങളെ കുട്ടിയെ നോക്കണം അതിനു 3000 രൂപയും മാസം തരും പിന്നെ കുട്ടിയെ നല്ലപോലെ നോക്കുന്നില്ലെന്നു പറഞ്ഞു അമ്മയുടെ പെങ്ങളുടെയും വക മാനസിക പീഡനം.. അതിന്റ പുറമെ മദ്യപിച്ചു വന്നു അദ്ദേഹത്തിന്റെ വക അടിയും ചവിട്ടും വേറെ.

ട്രീറ്റ്മെന്റ് ന്റെ സമയത്ത് എന്റെ ഒരു ഫ്രണ്ട്‌ എനിക്ക് ഒരു chain തന്നിരുന്നു പിന്നെ വീട് പണിയുടെ time ൽ അച്ഛന്റെ സഹോദരിമാർ 50000 രൂപയും തന്നിരുന്നു ഇത് രണ്ടും ഞാൻ അദ്ദേഹത്തിന്റെ അമ്മയുടെ കൈയിൽ ആണ് ഏല്പിച്ചത് ആ cash ഉം chain ഉം താരമെന്ന വാക്കാൽ എന്റെ അമ്മയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഇനി ഒന്നും ഇല്ല പറയാൻ ബാക്കി അമ്മയെ മാനസികമായി വിഷമിപ്പിച്ചു വിട്ടു.ഞാൻ case കൊണ്ടുത്തു എന്ന് അവർ അറിഞ്ഞപ്പോൾ കള്ള കഥ ഉണ്ടാക്കാ എന്റെ അമ്മ രണ്ടാമതും വന്നു അവർക്ക് എതിരെ case കൊടുക്കും എന്നു ഭീഷണി പെടുത്തി cash ഉം chain ഉം വാങ്ങി കൊണ്ട് പോയി പോലും ...

 

ഞാനും അനിയത്തിയും അമ്മയും കൂടെ അദ്ദേഹത്തിന്റെ മാമ്മിയുടെ അടുത്ത് ഒരു കുറി ചേർന്നിരുന്നു എനിക്ക് കിട്ടുന്ന പെൻഷൻ പൈസയും പിന്നെ അദ്ദേഹത്തിന്റെ സഹോദരി മകളെ നോക്കുന്നതിനു തരുന്ന cash എല്ലാം കൂടെ 65000 ആയിട്ടുണ്ടായിരുന്നു അതും അവര് പറ്റിച്ചു. ട്രീറ്റ്മെന്റ് ന്റെ cash എല്ലാം എടുത്ത് എന്നാൽ ഇതെങ്കിലും തിരിച്ചു തരാ അതും തരില്ല ഇങ്ങനെ ഉപദ്രവിക്ക വച്ച എന്താ ചെയ്യാ ധനേഷ് ഏട്ടന്റെയും ഫാമിലിയും മുമ്പിൽ പിടിച്ചു നിൽക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല എന്നെ ഇങ്ങനെ torcher ചെയ്തിട്ട് എന്താ അവർക്ക് നേട്ടം അറിയില്ല... 6 വർഷം അദ്ദേഹത്തിന്റെ യും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാൻ...

എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കിൽ എന്റെ മരണം കൊണ്ടെങ്കിലും ഞാൻ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (23 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (59 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends