ദത്ത് വിവാദം, സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന് ആരോഗ്യമന്ത്രി, വീണാ ജോര്‍ജിന്റെ വാദങ്ങളെ പൊളിച്ചടുക്കി അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദങ്ങളെ തള്ളി അനുപമ രംഗത്ത്. സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്നും മാധ്യമ ശ്രദ്ധയും സമരവും തുടങ്ങിയ ശേഷമാണ് സര്‍ക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായതെന്നും അനുപമ വ്യക്തമാക്കി.
വിഷയത്തിൽ സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന വീണാ ജോര്‍ജിന്റെ വാദങ്ങളെ പൊളിച്ചടുക്കിയിരിക്കുയാണ് അനുപമ.
സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആദ്യം മുതല്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ അന്ന് പരാതി പരിഗണിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. മാധ്യമ ശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായതെന്നും അനുപമ തുറന്നടിച്ചു.
https://www.facebook.com/Malayalivartha























