മെട്രോ റെയില്‍: സംയോജിത ജലഗതാഗത പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം

മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായ സംയോജിത ജലഗതാഗത പദ്ധതിയുടെ വിശദ പ്രൊജക്ട് റിപ്പോര്‍ട്ടിന് അംഗീകാരം. ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അംഗീകാരം നല്‍കിയത്. കൊച്ചി മെട്രോ സ്‌റ്റേഷനുകള്‍ക്കായുള്ള പ്രത്യേക രൂപകല്‍പ്പനയ്ക്കും അംഗീകാരമായി. പശ്ചിമഘട്ടം, കൊച്ചിയുടെ നാവികചരിത്രം, സുഗന്ധവ്യഞ്ജന വ്യാപാര പാത, കേരളത്തിന്റെ കലയും സംസ്‌കാരവും സാഹിത്യവും, കേരളത്തിന്റെ കായിക ചരിത്രം, കൊച്ചിയുടെ ചരിത്രം എന്നിവ വ്യക്തമാക്കുന്ന രീതിയില്‍ യഥാക്രമം ആലുവ, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, എം ജി റോഡ് എന്നീ സ്‌റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്യും. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ യോഗം അംഗീകരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ 31 വരെ 352.95 കോടി രൂപ ചെലവായി. അടുത്ത ഏതാനും മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങളും ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha