ഇന്ത്യയിലെത്തിയ പാക്കിസ്ഥാന് ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം

ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിച്ച് രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന് ദമ്പതികള്‍ക്ക് മരുഭൂമിയില്‍ ദാരുണാന്ത്യം. മരുഭൂമിയിലെ കനത്ത ചൂടില്‍ നിര്‍ജലീകരണം കാരണമാണ് ദമ്പതികള്‍ മരിച്ചതെന്ന് പൊലീസ്. പാക്കിസ്ഥാനില്‍ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുന്‍പാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിര്‍പുര്‍ മാഥേലോയില്‍ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിച്ച അവര്‍ വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു.
ഇതേത്തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തി മറികടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിര്‍ത്തി കടന്ന ഇരുവരും മരുഭൂമിയില്‍ കുടുങ്ങി. വെള്ളം കിട്ടാതെ നിര്‍ജലീകരണം കാരണം മരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഞായറാഴ്ച പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ മൃതദേഹങ്ങള്‍ വിട്ടു കൊടുത്താല്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha