റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...

കോട്ടയം പാലാ പൂവരണിയിൽ കാറിടിച്ച് വയോധികൻ കാറിടിച്ചു മരിച്ച അപകടത്തിന്റെ സിസിറ്റിവി ദൃശ്യങ്ങൾ ലഭിച്ചു. പാലാ വെള്ളേയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി ( 55 )ആണ് മരിച്ചത്. പാലാ 12ആം മൈലിൽ പ്രവർത്തിക്കുന്ന ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മില്ലിലെ ജീവനക്കാരനാണ്. രാവിലെ 8:45ലോടെ ആയിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. ഉടൻ തന്നെ പാലാ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha