സംസ്ഥാനത്തെ പ്ലസ്വണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ അയയ്ക്കാം

സംസ്ഥാനത്തെ പ്ലസ്വണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകള്‍ക്കുശേഷം 3,19,656 വിദ്യാര്‍ഥികള്‍ പ്ലസ്വണ്‍ പ്രവേശനം നേടുകയും ചെയ്തു.
മുഖ്യഅലോട്ട്മെന്റുകളില്‍ സീറ്റു കിട്ടാത്തവര്‍ക്കും അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്. ട്രയല്‍ അലോട്ട്‌മെന്റിനുശേഷം അപേക്ഷയിലെ വിവരങ്ങളിലെ തെറ്റുതിരുത്താന്‍ കഴിയാത്തതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചവര്‍ അപേക്ഷ പുതുക്കി നല്‍കണം. പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. അതേസമയം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റ് കിട്ടിയിട്ടും പ്രവേശന നേടാത്തവര്‍ക്കും പ്രവേശനം റദ്ദാക്കിയവര്‍ക്കും അപേക്ഷിക്കാനാവില്ല. തിങ്കള്‍ വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. വെബ്‌സൈറ്റ് : വേേു:െ//വരെമു.സലൃമഹമ.ഴീ്.ശി
മെറിറ്റ്2,72,129, സ്പോര്‍ട്സ് ക്വാട്ട 4,508, എംആര്‍എസ്1,123, കമ്യൂണിറ്റി ക്വാട്ട 17,564, മാനേജ്മെന്റ് ക്വാട്ട 16,772, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 7,560 എന്നിങ്ങനെയാണ് പ്രവേശനം. ഇതിനുശേഷമുള്ള സീറ്റുകളിലേക്കാണ് നിലവില്‍ പ്രവേശനം നടക്കുക. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി മോഡല്‍ അലോട്ട്മെന്റിനൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്കുള്ള പ്രവേശന നടപടികളും നടന്നുവരിയാണ്.
"
https://www.facebook.com/Malayalivartha