ഒരാള്‍ മാത്രമുള്ള വാഹനങ്ങള്‍ക്ക്, പത്തുദിവസത്തേയ്ക്കു കോഴിക്കോട് നഗരത്തില്‍ പ്രവേശനമില്ല

25 വര്‍ഷങ്ങള്‍ക്കുമുമ്പ് വികസിത രാജ്യങ്ങളില്‍ ഫലം കണ്ട നിയമം അവസാനം സഹികെട്ട് നമ്മുടെ കേരളത്തിലും നടത്താന്‍ പോകുന്നു. ഒരാള്‍ മാത്രമുള്ള വാഹനങ്ങള്‍, ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന നിലപാടിലാണ് കോഴിക്കോട് പോലീസ്. ഫ്രാന്‍സിലും മറ്റും സിറ്റിയില്‍ വാഹനം കയറ്റണം എങ്കില്‍ മിനിമം നാലുപേര്‍ ഉണ്ടായിരിക്കണമത്രേ. ഒരാള്‍ മാത്രമുളള വാഹനങ്ങള്‍ക്ക് നാളെ കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനമില്ലെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചു. നഗരത്തില്‍ ഓണക്കാലത്ത് അനിയന്ത്രിതമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാണ് ട്രാഫിക്ക് പോലീസ് നടപടികള്‍ തുടങ്ങിയത്.
നാളെ മുതല്‍ 10 ദിവസത്തേക്ക് നഗരത്തിലെത്തുന്നവര്‍ സ്വന്തം വാഹനം പരമാവധി ഉപേക്ഷിക്കണമെന്ന് ട്രാഫിക് അസി. കമ്മീഷണര്‍(സൗത്ത്) അറിയിച്ചു. ഒരാള്‍ മാത്രം യാത്രചെയ്യുന്ന കാറുകള്‍, ജീപ്പുകള്‍, മറ്റ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവ നഗരകവാടങ്ങളില്‍ തടയാനാണ് പോലീസ് തീരുമാനം. ഇത്തരം വാഹനങ്ങള്‍ നഗരത്തിനുപുറത്ത് പാര്‍ക്ക് ചെയ്തശേഷം ബസ്, ഓട്ടോ തുടങ്ങി പൊതുവാഹനങ്ങളില്‍ ജനങ്ങള്‍ സഞ്ചരിക്കാന്‍ തയാറാകണം. പൊതുവാഹന ഗതാഗതം തടസ്സപ്പെടുന്നത് കണക്കിലെടുത്താണ് താത്ക്കാലിക നിയന്ത്രണം. കേരളത്തിലെ സിറ്റികളിലെല്ലാം ഈ നിയമം എത്തുന്ന കാലം വിദൂരമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha