സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കുള്ള ഭൂപരിധി നിയമത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കുള്ള ഭൂപരിധി നിയമത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമത്തില്‍ ഇളവ് ലഭിച്ചവര്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാന്‍ തീരുമാനിച്ചതായി മന്ത്രിസഭാ യോഗ വിവരിച്ചുകൊണ്ട് മുഖമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഒരേക്കറിന്റെ ഇളവ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 10 കോടി രൂപയുടെ നിക്ഷേപവും 20 തൊഴില്‍ അവസരങ്ങള്‍ എങ്കിലും നല്‍കണം. വ്യവസായം, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്കായി ഭൂമി ഉപയോഗിക്കാം. എന്നാല്‍ ഭൂമിയുടെ ദുരുപയോഗം ഒരുതരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമിയുടെ ലഭ്യത കുറഞ്ഞുവരിയും ആവശ്യം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങള്‍ ഏറ്റെടുത്തുവെങ്കിലൂം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ വെറുതെ കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എതിര്‍പ്പുള്ളവര്‍ വാര്‍ഡ് പുനര്‍വിഭജന കമ്മിഷനെ നിയോഗിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്. പുനര്‍നിണയ സമിതി 14 ജില്ലകളിലും സന്ദര്‍ശനം നടത്തിയപ്പോഴും ആരും ഒരു പരാതിയും പറഞ്ഞില്ല. തെരഞ്ഞെുടപ്പ് അടുത്തപ്പോള്‍ പരാതിയുമായി വന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ഉന്നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha