ആശാ ശരതിന്റെ ദൃഢനിശ്ചയത്തിനെ അഭിനന്ദിച്ച് പോലീസ്, വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കളെ പൊലീസ് കണ്ടെത്തി

നര്‍ത്തകിയും ചലച്ചിത്രസീരിയല്‍ നടിയുമായ ആശാ ശരത്തിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കളെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശികളായ യുവാക്കളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തങ്ങള്‍ തന്നെയാണ് വീഡിയോ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മറ്റുചില നടികളുടെ പേരിലുളള അശ്ലീല വീഡിയോകള്‍ സമാനരീതിയില്‍ ഇവര്‍ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
തന്റെതെന്ന പേരില്‍ ഫെയിസ് ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെ ചില വീഡിയോകള്‍ പ്രചരിക്കുന്നെന്ന് പറഞ്ഞ് ഒരു മാസം മുന്‍പ് ആശാ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ആദ്യം കൊച്ചി സൈബര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പെരുമ്പാവൂര്‍ ഡി.വൈ.എസ്. പി ഹരികൃഷ്ണന് കൈമാറി.
മലപ്പുറത്തെ ഇരുപത് വയസുളള രണ്ട് യുവാക്കളുടെ ഐ.പി വിലാസത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ആദ്യമായി പ്രചരിച്ചതെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ വ്യാജ ഫേസ് ബുക്ക് വിലാസം ഉണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. യുവാക്കളെ ഔദ്യോഗികമായി പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ അറിയിച്ചു.പിടിയിലായവര്‍ സീരിയില്‍ സിനിമാ നടിമാരുടെ പേരുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി അശ്ലീല വീഡിയോകള്‍ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കണ്ടെത്തണമെന്ന ആശാശരത്തിന്റെ ദൃഢനിശ്ചയമാണ് പെട്ടന്ന് പ്രതികളെ കണ്ട് പിടിക്കാന്‍ സാധിച്ചതെന്ന് പോലീല് പറഞ്ഞു. മറ്റുള്ളവര്‍ കേസ് തന്ന് പാതിവഴിയില്‍ പോകുബോള്‍ ആശാശരത് പ്രതികളെ നിയമനത്തിനുമുന്നില്‍ എത്തിക്കണമെന്നവാശിയിലായിരുന്നത തങ്ങള്‍ക്ക് പ്രചോദനമായെന്നും നടിയ അഭിനന്ദിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മറ്റുള്ളവരും നടിയെ മാത്രകയാക്കണമെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha