പുലര്‍ച്ചെ വാഹനാപകടത്തില്‍ നടുങ്ങി കേരളം, നാലു മരണം; വാഗമണ്ണില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കിയിലും പഴനിയിലും വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചതായി പോലീസ് പറഞ്ഞു. പഴനിയില്‍ സ്വകാര്യബസ്സും ഓട്ടോയും കൂട്ടിയിടിച്ചും ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുമാണ് അപകടമുണ്ടായത്. പഴനിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കക്കാടംപൊയില്‍ സ്വദേശി കെ.ഡി.ജോസഫ് (40), പൂവപ്പാറ സ്വദേശി ഷിജോ (35) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോടാക്‌സി സ്വകാര്യ ബസുമായി തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മധുരയില്‍ കണ്ണിനു പരുക്കേറ്റു ചികില്‍സയിലിരിക്കുന്ന രോഗിയെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇവരുവരും തല്‍ക്ഷണം മരിച്ചു. ഇടുക്കി ഏലപ്പാറയില്‍ കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശികളായ ചന്ദ്രന്‍, വിജയശ്രീ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
വിജയശ്രീയുടെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് നെടുംങ്കണ്ടത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നു ചന്ദ്രനും വിജയശ്രീയും മകനും. ഇന്നലെ രാത്രിയാണ് ഇവര്‍ തിരുവന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha