പഞ്ചായത്ത് രൂപീകരണം : പുതിയ പഞ്ചായത്ത് രൂപീകരണക്കേസില്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും

പുതിയ പഞ്ചായത്ത് രൂപീകരണക്കേസില്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. പുതിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത് നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
പഞ്ചായത്ത് വിഭജനം റദ്ദാക്കിയതിനെതിരേ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. 2010 ലെ പഞ്ചായത്ത് ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. പുതിയ പഞ്ചായത്ത് വിഭജനമനുസരിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നും 2010ലെ പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുളള ഏക നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
തെരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമ്മിഷനാണെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് വൈകുന്നതിന് പ്രധാന കാരണം സര്‍ക്കാര്‍ തന്നെയാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ സഹകരിച്ചാല്‍ കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 2012 മുതല്‍ അയച്ചകത്തുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
പുതുക്കിയ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് അനുസരിച്ച് 2010ലെ വാര്‍ഡ് വിഭജനം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണ്. 2010ലെ വാര്‍ഡ് വിഭജനം 2001ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, ജനസംഖ്യയില്‍ ആനുപാതിക മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാന്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha