വടക്കേ ഇന്ത്യയില്‍ നിന്നെത്തിച്ച കുട്ടികള്‍ക്കു പത്തനാപുരത്തു പഠിക്കാന്‍ അനുമതി

വടക്കേ ഇന്ത്യയില്‍ നിന്നു പത്തനാപുരത്തെ മതപഠനശാലയിലേക്കു കൊണ്ടുവന്ന വിദ്യാര്‍ഥികള്‍ക്ക് അവിടെ പഠിക്കാന്‍ അവസരം നല്‍കും. കുട്ടികളുടെ മാതാപിതാക്കള്‍ രേഖകളുമായി ആലപ്പുഴ ജില്ലാ ബാലക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരായി. തുടര്‍ന്നു കുട്ടികളെ കൊല്ലം ജില്ലാ ബാലക്ഷേമ സമിതിക്കു കൈമാറി. കുട്ടികളെ കേരളത്തില്‍ പഠിപ്പിക്കുന്നതിനു തടസ്സമില്ലെന്നാണു വിലയിരുത്തല്‍.
മതിയായ രേഖകളില്ലാതെ പത്തനാപുരത്തെ മതപാഠശാലയില്‍ പഠിപ്പിക്കാനായി എത്തിച്ച കുട്ടികളെ കായംകുളം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരാഴ്ച മുന്‍പാണു റയില്‍വേ പൊലീസ് കണ്ടെത്തിയത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള നാലു പേരും ബിഹാര്‍ സ്വദേശികളായ മൂന്നു പേരുമുള്‍പ്പെടെ ഏഴു കുട്ടികളെയും ജില്ലാ ബാലക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിട്ടശേഷം കുട്ടികളെ എത്തിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്നു കോടതി ജാമ്യത്തില്‍ വിട്ടു.
ജില്ലാ ബാലക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം കുട്ടികളുടെ രക്ഷിതാക്കള്‍ ഇന്നലെ സമിതി സിറ്റിങ്ങില്‍ രേഖകളുമായി ഹാജരാകുകയും കുട്ടികളെ പഠിപ്പിക്കാന്‍ അയച്ചതു പൂര്‍ണ സമ്മതത്തോടെയാണെന്ന് സത്യവാങ്മൂലംനല്‍കുകയും ചെയ്തു. കുട്ടികള്‍ക്കു രാജ്യത്ത് എവിടെയും വിദ്യാഭ്യാസം നടത്താമെന്നു കോടതി ഉത്തരവുള്ളതിനാല്‍ അവരെ പത്തനാപുരത്തെ മതപാഠശാലയില്‍ പഠിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നു ബാലക്ഷേമ സമിതി നിരീക്ഷിച്ചു. പത്തനാപുരം കൊല്ലം ജില്ലാ ബാലക്ഷേമ സമിതിയുടെ കീഴിലായതിനാല്‍ കുട്ടികളെ അവിടേക്കു കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha