മൂന്നാംമുറ: ഐഎഫ്എസ് ദമ്പതിമാരടക്കം വനം ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ്

ആനവേട്ടക്കേസിലെ പ്രതികള്‍ക്കുമേല്‍ വനം ഉദ്യോഗസ്ഥര്‍ മൂന്നാംമുറ പ്രയോഗിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് ഐഎഫ്എസ് ദമ്പതിമാരടക്കം വനം ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിഎഫ്ഒ ടി ഉമ, ഭര്‍ത്താവും വനം ആസ്ഥാനത്തെ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുമായ ആര്‍ കമലാഹര്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേരുമാണ് പ്രതികള്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് ജാമ്യമില്ലാത്ത വകുപ്പിലാണ്. ആനവേട്ടക്കേസ് 12-ാം പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ലുകള്‍ മൂന്നെണ്ണവും തോളെല്ലും തകര്‍ന്നതിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടടക്കം ഈ രേഖകള്‍ മനോരമ ന്യൂസ് കഴിഞ്ഞയാഴ്ച പുറത്തു വിട്ടിരുന്നു.
വനം ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഒരന്വേഷണത്തിനും തയ്യാറായില്ലെന്ന് മാത്രമല്ല മാരകമായി പരുക്കു പറ്റിയ പ്രതികള്‍ക്ക് ആവശ്യമായ വൈദ്യ സഹായം പോലും ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇതേ രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. മൂവാറ്റുപുഴ പൊലീസ് രേഖപ്പെടുത്തിയ മൊഴി തിരുവനന്തപുരം മ്യൂസിയം പൊലീസിന് അയച്ചു നല്‍കിയാണ് കേസെടുത്തത്. മ്യൂസിയം പൊലീസിന്റെ പരിധിയിലുള്ള വനം ആസ്ഥാനത്ത് വച്ചാണ് മര്‍ദ്ദനമേറ്റത് എന്നത് പരിഗണിച്ചാണിത്.
തിരുവനന്തപുരത്ത് നിന്നുള്ള പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നല്‍കിയത് ഡിഎഫ്ഒ ടി ഉമയാണ്. വനം ആസ്ഥാനത്ത് തന്നെ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുടെ ചുമതലയുള്ള ഭര്‍ത്താവ് ആര്‍.കമലാഹറും ചേര്‍ന്ന് മൂന്നാംമുറ പീഡനം നടത്തിയെന്ന് പ്രതികള്‍ കോടതിയിലും പരാതിപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ടും ഇവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചാണ് കസ്റ്റഡി മര്‍ദ്ദനം നടന്നതായി പൊലീസ് നിഗമനത്തില്‍ എത്തിയത്. അജി െ്രെബറ്റിന്റെ മൊഴിയില്‍ പറയുന്ന വിവിധ തസ്തികകളിലുള്ള കണ്ടാലറിയുന്ന മറ്റ് പത്തോളം പേരും പ്രതിപ്പട്ടികയിലുണ്ട്.
സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനും മാരകമായി പരുക്കേല്‍പിച്ചതിനും അടക്കം ജാമ്യമില്ലാത്ത വകുപ്പുകളിലാണ് കേസ്. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മൂവാറ്റുപുഴ ജയിലില്‍ കഴിയുന്ന മറ്റ് ഒട്ടേറെ പ്രതികള്‍ക്കും സമാനമായ ഗുരുതരപരുക്കുകളുണ്ടെന്ന് ദൃശ്യങ്ങളും രേഖകളും സഹിതം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha