ശ്രീകാര്യത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില അതീവഗുരുതരം

ശ്രീകാര്യത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഓണാഘോഷത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് അപകടമുണ്ടാക്കിയതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കോളേജിനുള്ളില്‍ നടപ്പാക്കിയിട്ടുള്ള ഗതഗാതനിയന്ത്രണം ലംഘിച്ചെത്തിയ ജീപ്പാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.
വൈകീട്ട് മൂന്നരക്ക് നടന്ന സംഭവം എട്ടരക്കാണ് പൊലീസില്‍ അറിയിച്ചത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തിയ ജീപ്പ് പൊലീസ് കോളേജിന് പിന്‍വശത്തുനിന്ന് കണ്ടെത്തി. കോളേജിന് പിന്‍വശത്ത് ഒളിപ്പിച്ച നിലയിലാണ് പൊലീസ് ജീപ്പ് കണ്ടെത്തിയത്. ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓണാഘോഷത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കാംപസില്‍ വാഹന റാലി നടത്തിയിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. വേഗത്തില്‍ വന്ന തുറന്ന ജീപ്പാണ് പെണ്‍കുട്ടിയെ ഇടിച്ചിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha