പത്തൊമ്പതിനങ്ങളുമായി സപ്ലൈകോയുടെ ഓണക്കിറ്റ്

പത്തൊമ്പതിന ഭക്ഷ്യസാധനങ്ങളുമായി സപ്‌ളൈകോ ഓണക്കിറ്റ് പുറത്തിറക്കുന്നു. പൊതുവിപണിയില്‍ 700ഓളം രൂപ വിലയുള്ള ഭക്ഷ്യസാധനങ്ങളുടെ കിറ്റ് ആഗസ്ത് 23 മുതല്‍ എല്ലാ സപ്‌ളൈകോ മെട്രോടൗണ്‍ ഓണം ഫെയറുകളിലും പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, മുഖ്യകേന്ദ്രങ്ങളിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും 541 രൂപയ്ക്ക് ലഭിക്കും.
പഞ്ചസാര, ശബരി ഉപ്പ്, ശര്‍ക്കര എന്നിവ ഒരു കിലോഗ്രാം വീതവും ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവ അര കിലോഗ്രാം വീതവും അര ലിറ്റര്‍ ശബരി വെളിച്ചെണ്ണയും കിറ്റിലുണ്ടാകും. ശബരി ഗോള്‍ഡ് ചായപ്പൊടി (250 ഗ്രാം), ശബരി മുളക്‌പൊടി (200 ഗ്രാം), ശബരി വാളന്‍പുളി (250 ഗ്രാം), ശബരി സാമ്പാര്‍ പൊടി, രസപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക് (100 ഗ്രാം വീതം), ശബരി കായം, ജീരകം (50ഗ്രാം), കിസ്മിസ്, അണ്ടിപ്പരിപ്പ് എലയ്ക്കപായ്ക്കറ്റ് (50 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), പപ്പടം (20 എണ്ണം) എന്നിവയും സപ്‌ളൈകോ നല്‍കുന്ന ഓണക്കിറ്റിലുണ്ടാകും. സപ്‌ളൈകോ വില്ക്കാനുദ്ദേശിക്കുന്നത്് അഞ്ച് ലക്ഷം കിറ്റുകളാണ്.
സപ്‌ളൈകോയുടെ മെട്രോടൗണ്‍ ഓണം ഫെയറുകളിലും തിരഞ്ഞെടുക്കപ്പെട്ട സപ്‌ളൈകോ വില്പനശാലകളിലും ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സദ്യയ്ക്ക് അവശ്യമായ പച്ചക്കറിക്കിറ്റും ലഭ്യമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha