ഹനീഫ വധം: ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് തനിക്കു ഒരു ബന്ധവും ഇല്ലെന്നും തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് തന്റെ നിലപാട്. തനിക്കു കേസുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.
ബാലകൃഷ്ണന്റെ സഹായികളാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നും മന്ത്രിയുടെ അറിവോടെയാണ് സംഭവം നടന്നതെന്നും നേരത്തെ ഹനീഫയുടെ മാതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതിയും നല്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha