ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം നിരോധിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മോശം കാലാവസ്ഥയ്‌ക്കും ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് നിരോധനം.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയാണ് വ്യക്തമാക്കിയത്.അതേസമയം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ബോഡിമെട്ട് ചുരം വഴിയുള്ള രാത്രിയാത്ര താല്‍ക്കാലികമായി നിരോധിച്ചു.പ്രദേശത്ത് മഴ ശക്തമായതോടെയാണ് തീരുമാനം.
https://www.facebook.com/Malayalivartha
























