Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഒറ്റയടിക്ക് ഒന്നര കിലോ പന്നിയിറച്ചി... ഇപ്പോള്‍ കേരളത്തിലാകെ ആഞ്ഞടിച്ച് ഫുഡ് ഫെസ്റ്റുകള്‍; ഡിവൈഎഫ്‌ഐ തുടങ്ങിവച്ച പെറോട്ടയും ബീഫും പന്നിയിറച്ചിയും കുറിക്ക് കൊണ്ടു; കോണ്‍ഗ്രസുകാരും സിപിഐക്കാരും അതേറ്റുപിടിച്ചു; ഇവിടെ ഇങ്ങനെ നടക്കുമ്പോള്‍ അങ്ങ് ദൂരെ അമിത ഭക്ഷണത്തിന്റെ പേരില്‍ വ്‌ളോഗറെ വിലക്കി ഹോട്ടല്‍

28 NOVEMBER 2021 07:14 AM IST
മലയാളി വാര്‍ത്ത

നമ്മുടെ കേരളം അങ്ങനെയാണ്. ആരെങ്കിലും ഒരു പെട്ടിക്കട തുടങ്ങി പത്ത് ചക്രം കിട്ടി തുടങ്ങിയെന്നറിഞ്ഞാല്‍ പിന്നെയവിടെ പത്ത് തട്ടുകട കാണാം. അത് നമ്മുടെ കുഗ്രാമത്തിലല്ല അങ്ങ് ചന്ദ്രനിലായാലും ശരി. സാരമില്ല അത് നമ്മള്‍ മലയാളികളുടെ പൊതു സ്വഭാവമാണ്.

നമ്മുടെ ഫുഡ് ഫെസ്റ്റിന്റെ കാര്യമായാലും ഇതാണ് അവസ്ഥ. പാവം തുടര്‍ച്ചയായി ഭരണത്തിലായതിനാല്‍ ഡിവൈഎഫ്‌ഐകാര്‍ക്ക് ഒരു സമരവും നടത്താന്‍ പറ്റുന്നില്ല. ഭരണത്തിലല്ലെങ്കില്‍ കാണാമായിരുന്നു. ഈ യൂത്തന്‍മാരെ പോലെയൊന്നുമല്ല പേടിച്ചോടില്ല നിന്ന് അടി വാങ്ങിക്കും.

 


അങ്ങനെയാണ് ശബരിമലയിലെ ഹലാല്‍ വിവാദമുണ്ടായത്. അതിലെങ്ങനെ പച്ചപിടിക്കാം എന്ന ഗവേഷണത്തില്‍ എത്തിച്ചേര്‍ന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലിറക്കിയ ഫുഡ് ഫെസ്റ്റാണ്. പെറോട്ടയും ബീഫും പന്നിയിറച്ചിയുമെല്ലാം വിളമ്പി. അതും തിന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞത് ഒരു വശത്ത് അടിയായി കിടക്കുകയാണ്. ഡിഫിക്കാര്‍ക്ക് പുറമേ ഇപ്പോള്‍ കോണ്‍ഗ്രസുകാരും സിപിഐക്കാരും തുടങ്ങി എഐഎസ്എഫുകാരും ഫുഡ് ഫെസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.

അപ്പോഴാണ് ചൈനയില്‍ നിന്നും ഭക്ഷണ കാര്യത്തിലുള്ള മറ്റൊരു വാര്‍ത്ത വരുന്നത്. ചൈനയിലെ കാങ്ങ് എന്ന വ്‌ലോഗറെ ഹോട്ടല്‍ വിലക്കിയിരിക്കുകയാണ്. മേലാല്‍ ഇങ്ങോട്ട് വരരുത്. ആദ്യം ഹോട്ടല്‍ സന്ദര്‍ശിച്ചപ്പോള്‍ കാങ് കഴിച്ചത് ഒന്നര കിലോ പന്നിയിറച്ചിയുടെ വിഭവം, അടുത്തതവണയാകട്ടെ മൂന്നര കിലോഗ്രാമിന് മുകളിലുള്ള കൊഞ്ച് വിഭവങ്ങള്‍. ഇതേ തുടര്‍ന്നു വ്‌ലോഗിങ്ങിന്റെ പേരില്‍ അമിതമായി ഭക്ഷണം കഴിച്ച വ്‌ലോഗറെ ഹോട്ടല്‍ വിലക്കി. റസ്റ്ററന്റില്‍ വന്ന് ലൈവ് വ്‌ലോഗിങ് നടത്തി ഭക്ഷണം പാഴാക്കി കളയുന്നവര്‍ക്കെതിരെ ചൈനീസ് ഭരണകൂടം കഴിഞ്ഞവര്‍ഷം നടപടികള്‍ ആരംഭിച്ചിരുന്നു.

ഇത്രയധികം ഭക്ഷണം കഴിച്ചത് മൂലം ഹോട്ടലിന് നഷ്ടം നേരിട്ടു. ഇതിനെത്തുടര്‍ന്നാണ് വിലക്ക്. തനിക്ക് ഒരുപാട് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത് ഒരു തെറ്റാണോയെന്നാണ് കാങ്ങിനെ ചോദ്യം. ഒരു തരിപോലും പാഴാക്കി കളയുന്നുമില്ല! ഹോട്ടലിന്റെ ഈ നടപടിയില്‍ കാങ്ങിന്റെ ആരാധകര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഓരോ തവണ വരുമ്പോഴും കാങ് തന്റെ കീശകാലിയാക്കുകയാണെന്ന് ഉടമ പറയുന്നു.

 



സോയ പാല്‍ ആണ് കുടിക്കുന്നതെങ്കില്‍ 20 മുതല്‍ 30 കുപ്പിവരെ അകത്താക്കും. പന്നിയിറച്ചികൊണ്ടുള്ള വിഭവമാമെങ്കില്‍ ട്രേയിലുള്ളത് മുഴുവന്‍ കഴിക്കും. സാധാരണഗതിയില്‍ ആളുകള്‍ ടോങ്‌സ് ഉപയോഗിച്ചാണ് അത് കഴിക്കുക. കാങ്ങാകട്ടെ ട്രേ മുഴുവനായുമാണ് എടുക്കുക. കാങിന്റെ ഈ പരിപാടി കാരണം ഇനി മുതല്‍ തന്റെ ഹോട്ടലില്‍ ലൈവ് വ്‌ലോഗിങ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഉടമ.

അതേസമയം നമ്മുടെ ഇന്ത്യയില്‍ തക്കാളിയാണ് താരം. ലോക്ഡൗണും കോവിഡ് ആധികളും പിന്നിട്ട് ജനം നടുനിവര്‍ത്തുമ്പോഴേക്കും ഇന്ധന, പാചകവാതക വില കൈ പൊള്ളിച്ചു. ഇപ്പോള്‍ പച്ചക്കറിവിലയും പിടിച്ചാല്‍ കിട്ടാതെ കുതിക്കുകയാണ്.

ഈ സമയത്ത് ഒരു ദിവസത്തേക്ക് വ്യത്യസ്തമായ രണ്ട് ഓഫറുകളുമായി തമിഴ്‌നാട്ടിലെ ഒരു ബിരിയാണിക്കട ശ്രദ്ധേയമാകുകയാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം സേതുപക്കത്തിലെ ഒരു ചെറിയ ബിരിയാണിക്കടയാണ് ആമ്പുര്‍, ഒരു കിലോഗ്രാം ബിരിയാണി മേടിക്കുമ്പോള്‍ അരക്കിലോഗ്രാം തക്കാളി സൗജന്യമായി നല്‍കുന്നു.

 



ഇത് കൂടാതെ ഒരു കിലോ തക്കാളിയുമായി എത്തുന്നവര്‍ക്ക് ഈ ഹോട്ടലില്‍ ചിക്കന്‍ ബിരിയാണി സൗജന്യം എന്നതാണ് രണ്ടാമത്തെ ഓഫര്‍. ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമായിരുന്നു ഈ ഓഫര്‍. രാവിലെ മുതല്‍ തന്നെ കടയ്ക്കു മുന്‍പില്‍ ആളുകളുടെ നീണ്ടനിരയായിരുന്നു.

350 ല്‍ അധികം ആളുകള്‍ ബിരിയാണി വാങ്ങിക്കഴിഞ്ഞു. ഇവിടെ അരക്കിലോ ബിരിയാണിക്ക് 80 രൂപയാണ്, ഒരു കിലോ തക്കാളിക്ക് ചെന്നൈയില്‍ 140 രൂപവരെ കൊടുക്കണം. എന്തായാലും തക്കാളിയുമായി വന്നു ബിരിയാണി മേടിച്ചത് മൂന്ന് പേര്‍ മാത്രമായിരുന്നു. എന്തായാലും കൊള്ളാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (44 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (48 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (55 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends