Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

സംഗതി ഫലിച്ചാല്‍... ഒമിക്രോണ്‍ വകഭേദത്തെ തടയാന്‍ തങ്ങളുടെ കൈയില്‍ വാക്‌സിനുണ്ടെന്ന് റഷ്യ; കോവിഡിനെ സൃഷ്ടിച്ച ചൈനയ്ക്ക് പോലും കൈവരിക്കാനാകാത്ത നേട്ടം; എല്ലാ വകഭേദങ്ങളെയും തങ്ങളുടെ വാക്‌സിനുകള്‍ പ്രതിരോധിച്ചെന്ന് അവകാശവാദം

28 NOVEMBER 2021 07:57 AM IST
മലയാളി വാര്‍ത്ത

കോവിഡിന് പുറകേ വന്ന വകഭേദമായ ഒമിക്രോണിനെ എങ്ങനെ പിടിച്ചുകെട്ടുമെന്നറിയാതെ നില്‍ക്കുകയാണ് ലോക രാജ്യങ്ങള്‍. നിലവിലെ പല വാക്‌സിനുകളും ഫലപ്രദമല്ലെന്ന പ്രചാരണമാണ് വരുന്നത്. അതേ സമയം റഷ്യ ഉറച്ച നിലപാടുമായി മുന്നോട്ട് വരികയാണ്. ഒമിക്രോണെ പിടിച്ചുകെട്ടാനുള്ള വാക്‌സിന്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നാണ് പറഞ്ഞ്. ഇതോടെ ചൈന പോലും അമ്പരന്നിരിക്കുകയാണ്.

ലോകത്തിന് ഭീഷണിയായ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണ്‍ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്നാണ് റഷ്യ പറയുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിയേവാണ് ഈ അവകാശവാദമുന്നയിച്ചത്. റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് വി, സ്പുട്‌നിക്ക് ലൈറ്റ് വാക്‌സിനുകള്‍ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതുവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറില്‍ ദിമിത്രിയേവ് പറഞ്ഞു.

 



ഡെല്‍റ്റാ വകഭേദത്തിനെതിരെ സ്പുട്‌നിക് 83 ശതമാനം ഫലപ്രദമാണ്. മാരകമായ കൊവിഡ് രോഗത്തിനെതിരെ 91.6 ശതമാനം ഫലം സ്പുട്‌നിക്കില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായെല്‍ മുരഷ്‌കൊ മുന്‍പ് പറഞ്ഞിരുന്നു. ഒറ്റ ഡോസ് വാക്‌സിന്‍ തന്നെ ഡെല്‍റ്റാ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രാപ്തി കാണിച്ചതായാണ് വിവരം.

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ വാക്‌സിന്‍ നേരിടുന്നതെങ്ങനെ എന്നത് വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്‌സിന്‍ നേരിട്ടതുപോലെ ഒമിക്രോണ്‍ വകഭേദത്തെയും വാക്‌സിന്‍ പ്രതിരോധിക്കുമെന്നാണ് കിറില്‍ ദിമിത്രിയേവ് പ്രതീക്ഷിക്കുന്നത്.



രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂര്‍ണമായി മനസിലാക്കാനാവൂ അതിന് ശേഷമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാന്‍ കഴിയൂ. നിലവില്‍ പുതിയ വകഭേദത്തിനെതിരായ വാക്‌സിന്‍ നിര്‍മ്മാണം തുടങ്ങിയതായാണ് റഷ്യന്‍ അധികൃതര്‍ അറിയിച്ചത്.

സ്പുട്‌നിക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയത് ഏപ്രില്‍ മാസത്തിലാണ്. വൈകാതെ സ്പുട്‌നിക് ലൈറ്റിനും അനുമതി ലഭിക്കും. പുതിയ വകഭേദത്തിന്റെ വിവരം പുറത്തുവന്നതോടെ അന്താരാഷ്ട്ര വിമാനയാത്രയില്‍ വരുത്തിയ ഇളവുകള്‍ പുനരാലോചിക്കാന്‍ പ്രധാനമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍റ്റാ വകഭേദത്തെക്കാള്‍ കൂടുതല്‍ മാരകമായ വ്യാപനശേഷിയുളളതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം.



വാക്‌സിന്‍ എടുത്തവരെപ്പോലും ബാധിക്കുമെന്ന് ആശങ്കയുള്ള കൊവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദമായ ഒമൈക്രോണിനെതിരെ ഇന്ത്യയിലും അതീവ ജാഗ്രത പാലിക്കുകയാണ്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് ജര്‍മ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചെന്ന് വ്യക്തമായതോടെ ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. സാമ്പിള്‍ ജനിതക പരിശോധന നടത്തും.

 



വിദേശ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍.പരിശോധനയ്ക്ക് വിധേയമാവണം. തയ്യാറെടുപ്പുകളും വാക്‌സിനേഷന്‍ പുരോഗതിയും വിലയിരുത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കണം. ജനിതക പരിശോധന വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ നടത്തുകയും വേണം. മാസ്‌ക് ധരിക്കലും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (15 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (46 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (50 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (57 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends