Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പ്രസിഡന്റേ കാണാം... അപകടകാരിയായ കൊറോണ വൈറസ് വകഭേദത്തിന് ചൈനീസ് പ്രസിഡന്റിന്റെ പേര് നല്‍കാതെ ഒമിക്രോണ്‍ എന്ന പേരിട്ടതില്‍ വ്യാപകപ്രതിഷധം; ചൈനയോടുള്ള കട്ടക്കലിപ്പ് തീര്‍ത്ത് ലോക രാജ്യങ്ങള്‍; ചൈനീസ് പ്രസിഡന്റിനെ ട്രോളി ലക്ഷങ്ങള്‍

28 NOVEMBER 2021 10:41 AM IST
മലയാളി വാര്‍ത്ത

ലോക രാജ്യങ്ങളെ തീരാ ദുതിരത്തിലേക്ക് തള്ളിവിട്ട ചൈനയെ വിടരുതെന്നാണ് മഹാഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം. ചൈനയിലെ വ്യുഹാനില്‍ ഉണ്ടായ കൊറോണ വൈറസ് മാസങ്ങള്‍ കൊണ്ട് ലോകത്തെ കീഴടക്കി. ലക്ഷക്കണക്കിന് പേരാണ് മരണമടഞ്ഞത്. ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലാഴ്ത്തി. ഇപ്പോഴിതാ പുതിയ വകഭേദം വന്നിരിക്കുന്നു ഒമിക്രോണ്‍. എന്നാല്‍ ആ പേര് നല്‍കിയതിനെ ചൊല്ലിയും വിവാദം കനക്കുന്നു.

പുതിയ അപകടകാരിയായ കൊറോണ വൈറസ് വകഭേദത്തിന് ചൈനീസ് പ്രസിഡന്റ് ഷീയുടെ പേര് നല്‍കാത്തതില്‍ ലോകാരോഗ്യസംഘടനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം.

 



പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തില്‍ പേര് നല്‍കുന്ന രീതിയാണ് ലോകാരോഗ്യസംഘടന ഇതുവരെ പിന്തുടര്‍ന്നിരുന്നത്. ഈ ക്രമമനുസരിച്ച് ഗ്രീക്ക് അക്ഷരമാലയിലെ 'നൂ' അല്ലെങ്കില്‍ അതിന്റെ തൊട്ടടുത്ത അക്ഷരമായ ഷി എന്നോ ആണ് പേര് നല്‍കേണ്ടത്. നൂ എന്ന പദം ഇംഗ്ലീഷിലെ ന്യൂ എന്ന വാക്കിന് സമാനമായതിനാല്‍ പുതിയത് എന്ന അര്‍ത്ഥം വരുന്നതിനാല്‍ ആശയക്കുഴപ്പം ഉണ്ടായേക്കാമെന്ന് കരുതുന്നു. എന്നാല്‍ അതിന് ശേഷമുള്ള വാക്കായ സൈ അഥവാ ഷീ ഒഴിവാക്കിയത് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ പേരുമായി സാമ്യമുള്ളതിനാലാണെന്നും വിമര്‍ശനമുയരുന്നു.

ശനിയാഴ്ച ലോകാരോഗ്യസംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും അതിനെ 'ഒമിക്രോണ്‍' വകഭേദമെന്ന് നാമകരണം ചെയ്യുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

 



പ്രതികരണങ്ങളില്‍ ഹാര്‍വാഡ് മെഡിക്കല്‍ കോളെജിലെ എപ്പിഡെമിയോളജിസ്റ്റ് മാര്‍ട്ടിന്‍ കള്‍ഡോര്‍ഫിന്റേതായി വന്ന ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് വകഭേദത്തെ ഷീ വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യസംഘടന ഗ്രീക്ക് അക്ഷരമാല ക്രമം ഒഴിവാക്കിയതെന്നാണ് ഇദ്ദേഹം തുറന്നടിച്ചത്. പകരം പുതിയ വകഭേദത്തിന് ഒമിക്രോണ്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ പേരുമായി സാമ്യം വരുന്നതിനാലാണ് ലോകാരോഗ്യസംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ഉയര്‍ത്തുന്ന വിമര്‍ശനം. പൊതുവേ ലോകാരോഗ്യസംഘടനയ്ക്ക് ചൈനയോടുള്ള വിധേയത്വമാണ് ഒമിക്രോണ്‍ എന്ന നാമകരണത്തിന് പിന്നിലെന്ന വിമര്‍ശനവും വ്യാപകമാണ്. അതേസമയം ചൈനയുടെ പ്രസിഡന്റിന്റേ പേര് തന്നെ ഇടുന്നതായിരുന്നു നല്ലതെന്ന അഭിപ്രായമാണ് കോടിക്കണക്കിന് ജനങ്ങള്‍ക്കുള്ളത്.

 



അതേസമയം ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ അതിവേഗം പടരുന്ന തരത്തില്‍ ജനിതകമാറ്റം വന്ന വൈറസാണെന്ന് ഗവേഷകര്‍. പത്ത് കോവിഡ് വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും ഉള്ളതും കൂടുതല്‍ വ്യാപനശേഷി ഉണ്ടായിരുന്നതും.

ഇതിനേക്കാള്‍ പകര്‍ച്ചാ ശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ജനിതകമാറ്റം വന്ന വൈറസ് വകഭേദം കൂടിയാണിത്, വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്നും 50 ലേറെ ജനിതകമാറ്റങ്ങള്‍ ഈ വൈറസിന് വന്നതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ മുപ്പതെണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (47 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (51 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (58 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends