സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണം നാളെ.... ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും... മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, മികച്ച നടി അന്ന ബെന്‍ അടക്കം 48 പേര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകും. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, മികച്ച നടി അന്ന ബെന്‍ അടക്കം 48 പേര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് നല്‍കി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും. ഡിസംബര്‍ 9 മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്റര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നല്‍കി മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്യും.
ശശി തരൂര്‍ എം.പി, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജൂറി ചെയര്‍പേഴ്സണ്‍ സുഹാസിനി, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പി.കെ. രാജശേഖരന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം സംഗീത പരിപാടി അരങ്ങേറും.
മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, മഞ്ജരി, മൃദുല വാരിയര്‍, രാജലക്ഷ്മി, പ്രീത, അപര്‍ണ രാജീവ്, അര്‍ജുന്‍ കൃഷ്ണ, ശ്രീറാം ഗോപാലന്‍, രവിഷശങ്കര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.
" f
https://www.facebook.com/Malayalivartha

























