Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പിണറായി സസ്‌പെന്റ് ചെയ്ത ബെന്നിച്ചന്‍ തോമസിനെ നരേന്ദ്ര മോദി തിരിച്ചെടുക്കുമോ? ബെന്നിച്ചന്റെ സസ്‌പെഷന്‍ഷന്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

28 NOVEMBER 2021 08:53 AM IST
മലയാളി വാര്‍ത്ത

പിണറായി സസ്‌പെന്റ് ചെയ്ത ബെന്നിച്ചന്‍ തോമസിനെ നരേന്ദ്ര മോദി തിരിച്ചെടുക്കുമോ? ബെന്നിച്ചന്റെ സസ്‌പെഷന്‍ഷന്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സംസ്ഥാനസര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കുമ്പോള്‍ അക്കാര്യം 48 മണിക്കുനികം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം.എന്നാല്‍ ബെന്നിച്ചനെ സസ്‌പെന്‍സ് ചെയ്ത കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ഇത് ഗുരുതര വീഴ്ചയാണ്. ചട്ടലംഘനവുമാണ്.

 



ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ നടപടിയെടുക്കാന്‍ കേന്ദ്രാനുമതി വേണമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് കീഴെ മരം മുറിക്കാന്‍ അനുമതി നല്‍കിയതിനായിരുന്നു ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, എന്തിനാണ് സസ്‌പെന്‍ഷന്‍ എന്നതിന് കൃത്യമായി വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്‌സ് എ കെ മൊഹന്തി, കേരളാ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 24-ാം തീയതിയാണ് കേന്ദ്രം കത്ത് നല്‍കിയിരിക്കുന്നത്.

ബെന്നിച്ചന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് കേന്ദ്ര ഇടപെടല്‍. നടപടി പിന്‍വലിക്കണമെന്നാവശ്യവുമായി വനംമേധാവി പി കെ കേശവന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷന്‍ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ടു. തുടര്‍ന്ന് ബെന്നിച്ചനെതിരായ എല്ലാ അന്വേഷണങ്ങളും ചീഫ് സെക്രട്ടറി ഫ്രീസ് ചെയ്തു.

 



നവംബര്‍ 11-നാണ് ബെന്നിച്ചന്‍ തോമസിനെ സംസ്ഥാനസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ബെന്നിച്ചന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചു, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് കാട്ടിയാണ് സസ്‌പെന്‍ഷന്‍. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം മന്ത്രിസഭായോഗം വിവാദമരംമുറി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.



അടിമുടി ദുരൂഹത ബാക്കിനില്‍ക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ മരം മുറി ഉത്തരവ് മരവിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിന് വിരുദ്ധമാണ്.

തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വന്‍പ്രതിഷേധവും ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി തിരുത്തിയത്. മുഖ്യമന്ത്രി തന്നെയാണ് വനംമന്ത്രിയോട് ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. താന്‍ അറിയാതെ ഉത്തരവിറക്കിയതില്‍ ആദ്യം മന്ത്രിക്ക് വിരോ മുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ താത്പര്യമാണെന്ന് മനസിലാക്കിയതായി മന്ത്രി പിന്‍വാങ്ങി

 



പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസാണ് മരംമുറിക്ക് അനുമതി നല്‍കിയതെന്നിരിക്കേ, പൊള്ളുന്ന വിഷയത്തില്‍ ഉദ്യോഗസ്ഥന്‍ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് നിര്‍ണായക ചോദ്യമാണ്. ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് നവംബര്‍ ഒന്നിന് വിളിച്ച യോഗതീരുമാനപ്രകാരമാണ് തീരുമാനമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പും ടി കെ ജോസിന് വെച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജോസ് എന്ത് കൊണ്ട് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും അറിയിച്ചില്ല എന്നുള്ളത് രണ്ടാമത്തെ ചോദ്യം. തമിഴ്‌നാട് മുഖ്യമന്ത്രി അറിഞ്ഞിട്ടും കേരള മുഖ്യമന്ത്രിയും വനം ജലവിഭവ മന്ത്രിമാരും ഇതറിയാതെ പോയത് എന്ത് കൊണ്ട് എന്നുള്ളത് മൂന്നാം ചോദ്യം.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയന് നന്ദി അറിയിച്ച് കത്ത് നല്‍കിയതോടെ മാത്രം കേരള മുഖ്യമന്ത്രി അറിയുന്ന നിലയിലേക്ക് എങ്ങിനെ കാര്യങ്ങള്‍ എത്തി എന്നുള്ളതാണ് ഏറ്റവും വലിയ ദുരൂഹത. സെക്രട്ടറിമാരെ ഒഴിവാക്കി നടപടി ബെന്നിച്ചനില്‍ മാത്രം ഒതുങ്ങുന്നതിലും സര്‍ക്കാര്‍ വിശദീകരണമില്ല.

 



ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ബെന്നിച്ചന്‍ തോമസിന്റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് പരാജയപ്പെടും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (45 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (49 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (56 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends