Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിപുരയില്‍ സി പി എമ്മിന് വീണ്ടും ദയനീയ പരാജയം... 324 മുനിസിപ്പല്‍ സീറ്റുകളില്‍ വെറും മൂന്നെണ്ണം മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്; 2015 ലെ തിരഞ്ഞെടുപ്പില്‍ മുന്നൂറോളം സീറ്റുകളും മുഴുവന്‍ മുനിസിപ്പാലിറ്റികളിലെ ഭരണവും കയ്യിലുണ്ടായിരുന്നു

28 NOVEMBER 2021 09:11 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ത്രിപുരയില്‍ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയോട് ഏറ്റുമുട്ടി തകര്‍ന്നടിഞ്ഞ സിപിഎം മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും തോറ്റു തുന്നം പാടി. 324 മുനിസിപ്പല്‍ സീറ്റുകളില്‍ വെറും മൂന്നെണ്ണം മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. 2015 ലെ തിരഞ്ഞെടുപ്പില്‍ മുന്നൂറോളം സീറ്റുകളും മുഴുവന്‍ മുനിസിപ്പാലിറ്റികളിലെ ഭരണവും കയ്യിലുണ്ടായിരുന്ന സിപിഎം കനലൊരു തരി പോലുമില്ലാതെയാണ് എരിഞ്ഞടങ്ങിയത്.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പോടെയാണ് സിപിഎമ്മിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. മൂന്നു പതിറ്റാണ്ടിന്റെ സിപിഎം ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലേറിയത്. ഭരണം കയ്യിലുണ്ടായിരുന്ന സമയത്ത് എതിരാളികളെ ശ്വാസം വിടാന്‍ പോലും അനുവദിക്കാതെ തികച്ചും ഫാസിസ്റ്റ് ഭരണമായിരുന്നു സിപിഎം കാഴ്ച്ചവെച്ചത്. ബിജെപിയുടെ നേതാക്കള്‍ക്കെതിരെ നിരന്തരമായ ആക്രമണങ്ങളും സിപിഎം നടത്തിയിരുന്നു. ഇതിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതികരണമായിരുന്നു ബിജെപിയെ അധികാരത്തിലേറ്റിയത്.

2019 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും സിപിഎം ചിത്രത്തില്‍ പോലും ഇല്ലാതെ തുടച്ചു മാറ്റപ്പെട്ടു. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ നേടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വന്നിരുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആകെയുള്ള കച്ചിത്തുരുമ്പായ മുനിസിപ്പാലിറ്റി ഭരണവും നഷ്ടപ്പെട്ടതോടെ ത്രിപുരയില്‍ തിരിച്ചു വരാനാകാത്ത വിധം തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍ സിപിഎം.

തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ച്ച വയ്ക്കുമെന്ന് പ്രഖ്യാപിച്ച് മത്സരത്തിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിനും ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു സീറ്റ് മാത്രമാണ് ഇവിടെ പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസാകട്ടെ ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ച്ചയുടെ പടുകുഴിയില്‍ വീണു.

ജനോപകാരപ്രദമായ നയങ്ങള്‍ക്കും ജനക്ഷേമ ഭരണത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് ബിപ്ലബ് കുമാര്‍ ദേബ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (6 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (7 hours ago)

Malayali Vartha Recommends