Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുസ്ലീം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം മത പണ്ഡിതരുടെ കൂട്ടായ്മകളെ പിണറായി വിജയന്‍ പാട്ടിലാക്കി... വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ടു കൊണ്ട് തീരുമാനമെടുത്തെങ്കിലും തത്കാലം തീരുമാനം മരവിപ്പിക്കുമെന്ന് സൂചന

04 DECEMBER 2021 10:37 AM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം മത പണ്ഡിതരുടെ കൂട്ടായ്മകളെ പിണറായി വിജയന്‍ പാട്ടിലാക്കി. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ടു കൊണ്ട് തീരുമാനമെടുത്തെങ്കിലും തത്കാലം തീരുമാനം മരവിപ്പിക്കുമെന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകളുടെ താത്പര്യപ്രകാരമായിരിക്കും നടപടി.മുസ്ലീം പണ്ഡിതരുമായി കൈകോര്‍ത്ത് ലീഗിനെ ഒറ്റപ്പെടുത്തങ്കയാണ് സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും ലക്ഷ്യം.

വഖഫ് ബോര്‍ഡിലെ നിയമന വിഷയത്തില്‍ പള്ളികളില്‍ ചര്‍ച്ചയാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് വെറുതെയല്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോള്‍ എന്തോ അവസരം കിട്ടിയെന്ന രീതിയില്‍ മുസ്ലീംലീഗ് ഇറങ്ങി തിരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

 



ഖഖഫ് ബോര്‍ഡില്‍ മുസ്ലീം മതവിശ്വാസികളെ മാത്രമേ നിയമിക്കൂ എന്ന് വ്യവസ്ഥയുണ്ട്. ഇതിനിടയിലാണ് വെളളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് മുസ്ലീം ലീ?ഗ് നേതാവ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇ.കെ.സുന്നി വിഭാഗം അടക്കമുള്ള സമുദായത്തിലെ പ്രബല വിഭാഗം ആ നീക്കത്തെ തള്ളി പറഞ്ഞു. ആരാധനാലയങ്ങള്‍ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കി മാറ്റിയാല്‍ എന്തായാരിക്കും അതിന്റെ പ്രത്യാഘാതം എന്ന് ആലോചിക്കണം. മുസ്ലീം ലീഗിന്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയാണ്. മതനിരപേക്ഷതക്ക് പോറലേല്‍പിക്കുന്ന ഒരു നീക്കവും ഉണ്ടാകാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം വഖഫ് നിയമന പ്രശ്‌നത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ പരിപാടികള്‍ മുസ്ലിം ലീഗ് മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും തങ്ങളുടെ പരാതി പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെ ലീഗ് അധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.

 



കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷന്‍ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളില്‍ പ്രതിഷേധമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും ഇക്കാര്യത്തില്‍ കൂട്ടായ ആലോചനകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.

പാണക്കാട് സാദിഖലി തങ്ങള്‍ കൂടി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സാദിഖലി തങ്ങള്‍ തന്നെ പിന്നാലെ വ്യക്തമാക്കി. മുസ്ലിം ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം വിഷയത്തില്‍ സര്‍ക്കാരിന് നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഇവിടെ ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സര്‍ക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കവും ഇതോടെ പൊളിഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ചില ഉറപ്പുകള്‍ നല്‍കി നടപ്പാക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് നീക്കം.


വേണമെങ്കില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പോലൊരു ഏജന്‍സി രൂപീകരിക്കും. പി.എസ് സിക്ക് വിട്ടതില്‍ ഒരു സാങ്കേതിക തടസവുമില്ല. കേരളത്തില്‍ ഒരു ഡസന്‍ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പി എസ് സി ക്ക് വിട്ടിട്ടുണ്ട്.എന്നാല്‍ അവയില്‍ പലതിലും നേരിട്ടുള്ള നിയമനങ്ങളാണ് ഇപ്പോഴും നടക്കുന്നത്. പി എസ് സി നിയമനം നടത്തണമെങ്കില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. വഖഫ് ബോര്‍ഡില്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. ഇതെല്ലാം സമസ്തക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

നാളെ ലീഗിനോട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ സമസ്ത ആവശ്യപ്പെട്ടാല്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയില്ല. കാരണം പള്ളിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സമസ്തയാണ്. ഇത് പിണറായിക്ക് അറിയാവുന്നതു കൊണ്ടാണ് അദ്ദേഹം ബുദ്ധിപൂര്‍വം കാര്യങ്ങള്‍ നീക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (5 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (49 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (59 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends