Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലാസിലിരിക്കുന്ന കുട്ടികളുടെ ഭാവിയെ ഓര്‍ത്തെങ്കിലും ഈ അധ്യാപകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? നിരന്തരമായ നിര്‍ദേശങ്ങള്‍ക്കും ബോധവത്കരണത്തിനും ശേഷവും സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്തവരായി 1707 അധ്യാപകരുണ്ടെന്നത് ആശങ്ക പരത്തുന്നു....

06 DECEMBER 2021 11:44 AM IST
മലയാളി വാര്‍ത്ത

ക്ലാസിലിരിക്കുന്ന കുട്ടികളുടെ ഭാവിയെ ഓര്‍ത്തെങ്കിലും ഈ അധ്യാപകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? നിരന്തരമായ നിര്‍ദേശങ്ങള്‍ക്കും ബോധവത്കരണത്തിനും ശേഷവും സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്തവരായി 1707 അധ്യാപകരുണ്ടെന്നത് ആശങ്ക പരത്തുന്നു.


ഓരോ അധ്യാപകനും വിവിധ ക്ലാസുകളിലായി നൂറു കണക്കിന് വിദ്യാര്‍ഥികളുടെ മുന്നിലാണ് എത്തുന്നത്. തങ്ങളുടെ ജാഗ്രതക്കുറവിലും അനാസ്ഥയിലും മുന്നിലിരിക്കുന്ന സ്വന്തം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വരരുതെന്ന ഉത്തവാദിത്വത്തേക്കാള്‍ ഇവരെയൊക്കെ ഭരിക്കുന്നത് അന്ധവിശ്വാസവും ധിക്കാരവും അഹന്തയുമാണ്.




കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിന് മുന്‍പ് രാജ്യത്തെ എല്ലാ അധ്യാപകരും രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍  സീകരിക്കണമെന്നായിരുന്നു നിര്‍ദേശം.

ഇതനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് രണ്ടു കോടി വാക്സിനുകളാണ് അടിയന്തിരമായി എത്തിച്ചത്. ഇതിനുശേഷമാണ് പ്രബുദ്ധമായ കേരളസംസ്ഥാനത്ത് ഇത്തരത്തില്‍ രണ്ടായിരത്തിനടുത്ത് അധ്യാപകര്‍ വാക്സീന്‍ സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. മതപരമായ അന്ധവിശ്വാസത്തില്‍ ചില പ്രദേശത്തെ അധ്യാപകര്‍ തങ്ങള്‍ കുത്തിവെയ്പുകള്‍ക്ക് എതിരാണെന്ന ഉറച്ചതീരുമാനത്തിലുമാണ്.




വാക്സീന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പേരുകള്‍ പുറത്തുവിടാന്‍ വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇതുവരെ വാക്സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രണ്ടു ഡോസ് വാക്സീന്‍ സ്വകരിച്ചവര്‍ക്കും കോവിഡ് ബാധിച്ചില്ലേ എന്നതായിരിക്കും കുറെ അധ്യാപകരുടെ ചോദ്യം. എന്നാല്‍ രാജ്യത്തിന്റെ പൊതു നന്‍മയ്ക്കായി ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്നു കൂടേ എന്നതാണ് ന്യായമായ ചോദ്യം.


ഇതുവരെയും വാക്സിന്‍ എടുക്കാത്തവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനധ്യാപകരും സംസ്ഥാനത്ത് വാക്സീന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്സീനെടുത്തിട്ടില്ല. രണ്ടു വര്‍ഷത്തിനിടെ ഇന്നേ വരെ സ്‌കൂള്‍ കാണാതെ ശമ്പളം പറ്റുന്ന അധഅധ്യാപമാന്യന്‍മാര്‍ പ്രൈമറി തലത്തില്‍ പലരാണ്. ഇവരില്‍ മുക്കാല്‍ ലക്ഷത്തിനു മുകളില്‍ വീട്ടിലിരുന്നു രണ്ടു വര്‍ഷമായി ശമ്പളം പറ്റിയവരും പലരാണ്. നാടിന്റെ സുരക്ഷയ്ക്കായി ബോധവത്കരണം നല്‍കേണ്ട അധ്യാപകര്‍ക്ക് സ്വയം ബോധമില്ലെന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.




വിദ്യാര്‍ഥികളുടെ നന്‍മയും സുരക്ഷയും ഉറപ്പവരുത്തേണ്ട അധ്യാപകര്‍ ഇത്തരത്തില്‍ അഹന്തയിലോ അന്ധവിശ്വാസത്തിലോ കഴിയുന്ന സാഹചര്യം സംസ്ഥാനത്തിന് നാണക്കേടുതന്നെയാണ്. പ്രതിരോധ വാക്സീന്‍ സ്വീകരിച്ചാല്‍ സ്വര്‍ഗത്തില്‍പോകില്ലെന്നും ദൈവശിക്ഷയുണ്ടാകുമെന്നും ധരിക്കുന്ന ഇക്കൂട്ടരെ അധ്യാപകരുടെ ഗണത്തില്‍ എങ്ങനെ പെടുത്തുമെന്നതാണ് ന്യായമായ ചോദ്യം.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സീന്‍ എടുക്കാത്ത അധ്യാപകര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്- 201 പേര്‍. രണ്ടാമത് കോഴിക്കോടാണ്. 151 പേരാണ് കോഴിക്കോട് ഇനിയും വാക്സിന്‍ എടുത്ത അധ്യാപക അനധ്യാപകരായിട്ടുള്ളവര്‍. ആരോഗ്യ പ്രശ്നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ട്ടിപിസിആര്‍ റിസള്‍ട്ട് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



സര്‍ക്കാര്‍ നിര്‍ദേശത്തോട് ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി ഇവര്‍ക്ക് അനുവദിക്കും. മുന്‍കാലങ്ങളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മലമ്പനിക്കും വില്ലന്‍ചുമയ്ക്കും മറ്റും പ്രതിരോധ കുത്തിവയ്പുകള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. അന്ന് അധ്യാപകരായിരുന്നു ഇത്തരം പ്രതിരോധ കുത്തിവെയ്പുകള്‍ക്ക് ചുമതല വഹിച്ചിരുന്നത്. ഈ ആധുനീക യുഗത്തില്‍ കുത്തിവയ്പ്പെടുക്കുന്നതില്‍ അധ്യാപകര്‍ പിന്നോക്കം കാണിക്കുന്ന സാഹചര്യത്തെ ലജ്ജാകരം എന്നു മാത്രമേ പരിഷ്‌കൃത സമൂഹത്തിന് വിശേഷിക്കാനാവൂ.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends