ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം... സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി ...
ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം... സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി ... സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദാരവത്കരണവും ആഗോളവത്കരണവും അതിന്റെ തുടര്‍ച്ചയായ സ്വകാര്യവത്കരണ നയവും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതു സഹകരണ മേഖലയെയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം. ഹുങ്കോടെ ജനവികാരത്തെ തകര്‍ത്തുകളയാം എന്നു വിചാരിച്ചവര്‍ക്കു ജനം തന്നെ അവരുടെ കരുത്തിലൂടെ മറുപടി നല്കിയ കാലമാണിത്.
നാടിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സഹകരണ മേഖലയെ ഈ രീതിയില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്നു ചിന്തിക്കുന്ന അവസ്ഥ രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇത്തരം മേഖലയേയും സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊതുസംവിധാനങ്ങള്‍ അതിനെ തകര്‍ക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളുമായി വരുന്നു. ഇതു കേരളത്തിനെതിരായ നീക്കമാണ്.
എല്ലാറ്റിനുമുപരി ജനങ്ങളുടെ കരുത്താണു നിലനില്‍ക്കുന്നത്. അതു കൂടുതല്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാനും ഇതിനെതിരേ ഉണരാനും ഉയര്‍ന്നു പ്രതിഷേധിക്കാനും എല്ലാവര്ക്കും കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha