Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്തി മകൻ ചെയ്ത കടും കൈയിൽ പകച്ച് അമ്മയും സഹോദരിയും; ജീവൻ അപഹരിച്ചത് ആ ഭയം?ഈ നശിച്ച ഏർപ്പാടിന് അന്തമില്ലേ ?

07 DECEMBER 2021 11:09 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു . ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ് . തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ ( ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നു. പക്ഷേ ആ ശ്രമം പരാജയപ്പെട്ടിരുന്നു.

മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെനിന്നും വായ്പ ഇവർക്ക് കിട്ടിയില്ല. ഇതേ തുടർന്ന്, പുതുതലമുറ ബാങ്കിൽനിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു അദ്ദേഹം .പക്ഷേ ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോകുകയും ചെയ്തു.

വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടുകയായിരുന്നു . ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴായിരുന്നു വിപിനെ മരിച്ചനിലയിൽ കണ്ടത്. സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ആ ജോലി നഷ്ടമായി .

മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. വിപിന്റെ സഹോദരിയുടേത്കുറച്ചുനാൾമുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു . സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ് യുവാവിന്റെ ആത്മഹത്യാ. വളരെയധികം ഖേദകരമായ കാര്യം തന്നെയാണ്. ഇവിടെയും വില്ലനായത് സ്ത്രീധനം തന്നെയാണെന്ന് പറയാതെ വയ്യ.

വിവാഹത്തിന് സ്വർണവും സ്ത്രീധനവും പണവും നൽകുന്ന ഈ സമ്പ്രദായം മനുഷ്യനെ ഒന്നടങ്കം മുടിക്കുകയാണ്. ഒരു വിവാഹം കഴിക്കുമ്പോൾ പെണ്ണിന്റെ വീട്ടുകാരിൽ നിന്ന് സ്വർണവും പണവും ചോദിച്ചു വാങ്ങുന്നവരുടെ എണ്ണം ഇപ്പോഴും കുറവല്ല. ഈ നശിച്ച സംസ്കാരത്തിന് കൂച്ചുവിലങ്കിട്ടില്ലെങ്കിൽ ഇതുപോലെ സംഭവങ്ങൾ ഇനിയും ആവർത്തിക്കും.

വിവാഹം എന്ന് കേൾക്കുമ്പോഴേ ഒരുപാട് പണം സമ്പാദിക്കാം എന്ന് ആർത്തിയോടെയാണ് പല വരന്മാരും വീട്ടുകാരും എത്തുന്നത്. പെണ്ണിന്റെ വീടിന്റെ അസ്ഥിവാരം വരെ തോണ്ടി എടുത്തു കൊണ്ടാണ് പല പുരുഷന്മാരും അവരുടെ വീട്ടുകാരും വിവാഹ സമ്പ്രദായത്തിലേക്ക് കാൽ ചുവട് വെക്കുന്നത്.

വരൻമാരുടെയും വീട്ടുകാരുടെയും കണ്ണുരുട്ടലിലും വമ്പൻ ഡിമാൻഡ് കളിലും പേടിച്ച് ഭയന്നാണ് പല പെൺ വീട്ടുകാരും സ്വർണവും സ്ത്രീ ധനവും ഒക്കെ നൽകുന്നത്. ഈ നശിച്ച സംവിധാനം ഈ ഭൂമിയിൽ നിന്ന് നീക്കപ്പെടേണ്ടതായിട്ടുണ്ട്. വളരെ അടുത്തു നടന്ന ഒരുപാട് മരണങ്ങളും ആത്മഹത്യകളുമെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് സ്ത്രീധന പീഡനം എന്നൊരു വസ്തുതയിലേക്കാണ്. ഇപ്പോൾ നടന്നിരിക്കുന്ന മരണവും സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ളതാണ് എന്ന നിഗമനമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends