Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ, ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി

07 DECEMBER 2021 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്

സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,66,787 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,029 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4758 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 255 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 40,730 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 938, കൊല്ലം 524, പത്തനംതിട്ട 323, ആലപ്പുഴ 174, കോട്ടയം 461, ഇടുക്കി 146, എറണാകുളം 724, തൃശൂര്‍ 598, പാലക്കാട് 187, മലപ്പുറം 397, കോഴിക്കോട് 741, വയനാട് 266, കണ്ണൂര്‍ 287, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,730 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,86,044 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (6 minutes ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (14 minutes ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (19 minutes ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (25 minutes ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (34 minutes ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (42 minutes ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (53 minutes ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (1 hour ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (1 hour ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (1 hour ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (1 hour ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (3 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (3 hours ago)

Tiruchendur-Murugan-temple മാസ്ക് ഊരിയപ്പോൾ എല്ലാവരും ഞെട്ടി  (3 hours ago)

Malayali Vartha Recommends