ഇത്രയും പ്രതീക്ഷിച്ചില്ല... തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം

രത്‌നങ്ങള്‍ എന്നും വിലപിടിപ്പുള്ളതാണ്. ഇപ്പോഴും രത്‌ന വ്യാപാരം വലിയ ബിസിനസാണ്. മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആ ഇന്ത്യന്‍ നിര്‍മിത ലോഹപ്പെട്ടി യൂറോപ്പിലെ മോബ്ലാ പര്‍വത സാനുക്കളില്‍ തകര്‍ന്ന് വീണപ്പോള്‍ നഷ്ടമായത് പലരുടേയും സ്വപ്നങ്ങളാണ്. ആ പെട്ടിയെപ്പറ്റി പലരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പക്ഷേ അത് കണ്ടെടുത്ത ഫ്രഞ്ച് പര്‍വതാരോഹകന്‍ തന്റെ സത്യസന്ധത തെളിയിച്ചു.
ഇനി മുതല്‍ ആ ശേഖരത്തില്‍ പാതി, അതു കണ്ടെടുത്ത സത്യസന്ധനായ ഫ്രഞ്ച് പര്‍വതാരോഹകന്റേതാണ്. യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട 3.4 ലക്ഷം ഡോളര്‍ (2.56 കോടി രൂപ) വിലമതിക്കുന്ന രത്‌നശേഖരമാണു കണ്ടെത്തിയയാള്‍ക്കും സ്ഥലം ഉടമയായ സര്‍ക്കാരിനുമായി വീതിച്ചു നല്‍കുന്നത്.
1966 ല്‍ തകര്‍ന്നു വീണത്. എയര്‍ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചന്‍ജംഗ വിമാനത്തില്‍ ഇന്ത്യയുടെ ആണവശില്‍പി ഹോമി ഭാഭയും ഉണ്ടായിരുന്നു. അരനൂറ്റാണ്ടായി മഞ്ഞില്‍ പുതഞ്ഞു കിടന്ന രത്‌നക്കല്ലുകള്‍ 2013 ലാണ് പര്‍വതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങള്‍ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ശുദ്ധമായ രൂപത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഖര രാസരുപങ്ങളായ ധാതുസംയുക്തങ്ങളാണ് രത്‌നങ്ങള്‍. അവയ്ക്ക് സാധാരണയായി സ്വാഭാവിക നിറങ്ങളുണ്ട്. പരുക്കന്‍ രുപത്തില്‍ ലഭ്യമാകുന്ന രത്‌നക്കല്ലുകള്‍ മിനുക്കിയെടുത്ത് ആഭരണനിര്‍മ്മാണത്തിനും അലങ്കാരങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നു. കാര്‍ബണ്‍ സംയുക്തങ്ങളല്ലാതെ അകാര്‍ബണിക പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചില പാറക്കല്ലുകളും രത്‌നങ്ങളായി പരിഗണിക്കപ്പെടുന്നു. ഇവകൂടാതെ ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്‌നങ്ങളും പ്രചാരത്തിലുണ്ട്. മുത്ത്, പവിഴം ആംബര്‍ തുടങ്ങിയവയാണ് അവ.
ഭാരതീയ ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പത് വിശിഷ്ട രത്‌നങ്ങളാണ് നവരത്‌നങ്ങള്‍. ഇവ പ്രത്യേക രീതിയില്‍ പതിപ്പിച്ച ആഭരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വിവിധ മതങ്ങളിലും സംസ്‌ക്കാരങ്ങളിലും വിശിഷ്ടമായ പ്രധാന്യവും ഗുണങ്ങളും ഉണ്ടെന്ന് വിശ്വസിക്കുന്നു.
വേദകാലം മുതല്‍ തന്നെ ജ്യോതിഷപ്രകാരം രത്‌നങ്ങള്‍ ഉപയോഗിച്ചിരുന്നതായി പരാമര്ശിക്കപ്പെടുന്നുണ്ട്. ബഹു ഭൂരിപക്ഷ പൗരാണിക ജനതയും ജ്യോതിശാസ്ത്രാചാരപ്രകാരവും വൈദ്യോപയോഗത്തിനും ആദിമകാലം മുതല്‍ രത്‌നങ്ങള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശാരീരിക സുഖങ്ങള്‍ക്കും മാനസിക വിഷമങ്ങള്‍ക്കും ആചാരപരമായ ദൈവീക ചടങ്ങുകള്‍ക്കും പണ്ട് മുതലേ രത്‌നങ്ങള്‍ ഉപയോഗിച്ച് പോന്നു. പാശ്ചാത്യര്‍ക്ക് അവരുടേതായ ജന്മദിനരത്‌നങ്ങളും ഹൈന്ദവ സംസ്‌കാരമനുസരിച്ച് ജ്യോതിഷഗണനപ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളും പ്രത്യേക രീതിയില്‍ അണിയുന്നതിനായുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.
ബൈബിളില്‍ അഹരോന്റെ പുരോഹിത ശുശ്രൂഷയ്ക്കുള്ള വിശുദ്ധവസ്ത്രത്തില്‍ പതിക്കേണ്ട പന്ത്രണ്ട് രത്‌നങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. താമ്രമണി, പീതരത്‌നം, മരതകം, മാണിക്യം, നീലക്കല്ല്, വജ്രം, പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയാണ് അവ.
7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിലും അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഓക്‌സസ് താഴ് വരയിലും യഥാവിധി ഖനനങ്ങള്‍ നടന്നതായി തെളിവുകളുണ്ട്. ലാപിസ് ലസുലി രത്‌നക്കല്ലുകള്‍ ഹാരപ്പന്‍ നാഗരിക കാലഘട്ടത്തില്‍ വ്യാപകമായി ഖനനം ചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്തതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യക്കാര്‍ക്കും രത്‌നം ഏറെ പ്രിയമാണ്.
"
https://www.facebook.com/Malayalivartha