വിളച്ചിലെടുക്കരുതെന്ന് വിമർശനം... സർക്കാരിനെതിരെ വാളെടുത്ത് സുപ്രീംകോടതി... രാഷ്ട്രീയക്കളി ഇങ്ങോട്ട് വേണ്ട! പിണറായി സർക്കാരിന്റെ കൊമ്പോടിച്ചു...

മുല്ലപ്പെരിയാൽ വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി എത്തിയ വാർത്ത ഏറെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി എന്ന് കർശന താക്കീതാണ് നൽകിയിരിക്കുന്നത്. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയാണ്. സമിതിയില്‍ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിന്‍റെ അംഗമാണ്.
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തൂ എന്നും കേരളത്തോട് കോടതി പറഞ്ഞു. ഒപ്പം തന്നെ ജങ്ങൾക്ക് കൂടി വിഷമം ഉണ്ടാക്കുന്ന ഒരു കാര്യവും കോടതി പരാമർശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയ അവസ്ഥയുമാണ്.
മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് അധിക ജലം തമിഴ്നാട് തുറന്നുവിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്‍റെ പരാതിയാണ് സുപ്രീംകോടതി പരിശോധിച്ചത്. വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നൽകണമെന്നും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് തീരുമാനിക്കാൻ ഒരു സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ നടപടിയെടുക്കേണ്ട മേൽനോട്ട ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും കേരളം ഉയര്‍ത്തി. എന്നാൽ കേരളത്തിന്‍റെ പരാതിയിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്നാണ് ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിലപാട്.
ഷട്ടർ തുറക്കുന്ന സമയം, തോത് എന്നിവ തീരുമാനിക്കാൻ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യവും കോടതി തള്ളി. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ്. എപ്പോള്‍ വെള്ളം തുറന്നുവിടണം, എത്ര തുറന്നുവിടണമെന്ന് തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയില്ലേയെന്ന് കോടതി തന്നെ ആരാഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും എന്ന് കേരളത്തോട് കോടതി പറഞ്ഞിട്ടുണ്ട്.
സമിതി ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്‍റെ അംഗത്തിന്‍റെ കൂടി പരാജയമാണെന്നും കോടതി അറിയിച്ചു. പരാതികൾ ഉന്നയിച്ചാലും മേൽനോട്ട സമിതി നടപടി എടുക്കുന്നില്ലെന്നാണ് കേരളത്തിന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ കേരളത്തിന്റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയാണ് മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്.
സമിതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേരളം കൂടിയാണെന്നും കോടതി പറഞ്ഞു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തു എന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ പറഞ്ഞു. പരാതികൾ ലഭിച്ചാൽ അടിയന്തരമായി അതിൽ തീരുമാനമെടുക്കണമെന്നും മേൽനോട്ടസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇത്തരത്തിൽ സർക്കാരിനെ കൂപ്പു കുത്തിക്കുന്ന കാര്യങ്ങളാണ് നിലവിൽ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേസ് കോടതി ജനുവരി 11 ലേക്ക് മാറ്റിയിട്ടുമുണ്ട്. മേൽനോട്ട സമിതിയിൽ വിഷയം ഉന്നയിച്ച് പരിഹാരം തേടണം എന്ന് അറിയിച്ച കോടതി കേരളത്തിന്റെ ആവശ്യം തീർപ്പാക്കി.
മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്ന് വിടുന്നുവെന്ന് കേരളം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്നും കേരളം പറഞ്ഞു. അതിനുള്ള മറുപടിയാണ് ഇടപെടാൻ സാധിക്കില്ലാ എന്ന് അറിയിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ശക്തമായ തിരിച്ചടി എന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ.
അതേസമയം കേരളത്തിന് കൃത്യമായ സമയങ്ങളിൽ മുന്നറിയിപ്പ് നൽകിയാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതെന്ന് സംസ്ഥാനത്തിന്റെ വാദത്തെ തള്ളികൊണ്ട് തമിഴ്നാട് ഫയൽ ചെയ്ത മറുപടിയിൽ പറയുന്നു. അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടതിനാൽ വെള്ളം കയറിയെന്ന് പറയുന്ന വീടുകൾ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം വ്യക്തമാക്കുന്നില്ലെന്നും തീരത്ത് കയ്യേറ്റമില്ലെങ്കിൽ നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്നും തമിഴ്നാട് സമർപ്പിച്ച മറുപടി ഹർജിയിൽ പറയുന്നു.
പെരിയാർ തീരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കേരളം നടപടിയെടുക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ പുതിയ പുതിയ അപേക്ഷകൾ വരുന്നത് കോടതിക്ക് അധികഭാരമാണ്. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ഇരു സംസ്ഥാനങ്ങളും അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ഉപദേശിച്ചു കൊണ്ടാണ് വാദം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha