'പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുന്നു'; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയ്ക്കെതിരെ വിമർശനവുമായി രാഹുല്‍ ഈശ്വര്‍

ബാലുശേരിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ സ്‌കൂള്‍ യൂണിഫോം നടപ്പിലാക്കിയ സംഭവത്തില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ പക്ഷം പിടിച്ച് രാഹുല്‍ ഈശ്വര്‍.
പെണ്‍കുട്ടികളെ കൊണ്ട് ആണ്‍കുട്ടികളുടെ വസ്ത്രം ധരിപ്പിക്കുന്നതിലൂടെ പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ പ്രതികരിച്ചു. ഇത് സാമൂഹ്യപരമായ വിഷയമാണെന്നും പ്രമുഖ മലയാള വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയ്ക്കെതിരെ മുസ്ലീം മത സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി പറഞ്ഞു. കൂടാതെ മുസ്ലീം ലീഗും എംഎസ്‌എഫും യൂണിഫോമിലെ പരിഷ്‌കാരത്തിനെതിരെ രംഗത്തുവന്നിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്നു എംഎസ്‌എഫ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha