ഇന്നും നാളെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.... 48 മണിക്കൂര്‍ പണിമുടക്ക് ഇന്നു പുലര്‍ച്ചെ തുടങ്ങി, സമരം നാളെ സമാപിക്കും, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്

ഇന്നും നാളെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.... 48 മണിക്കൂര്‍ പണിമുടക്ക് ഇന്നു പുലര്‍ച്ചെ തുടങ്ങി, സമരം നാളെ സമാപിക്കും, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത് .
പണിമുടക്കില്‍ പൊതുമേഖല, സ്വകാര്യ, വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരാണ് പങ്കെടുക്കുന്നത്. പത്തു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം പൊതു-സ്വകാര്യ-ഗ്രാമീണ്‍ ബാങ്ക് മേഖല പൂര്‍ണമായും നിശ്ചലമാകുമെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു.
സമരംമൂലം എല്ലാ പണമിടപാടുകളും സ്തംഭിക്കാന്‍ സാധ്യതയേറെയുണ്ട്. കൂടാതെ ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha