മുല്ലപെരിയാര്‍ ഉത്തരവില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത് കേരളത്തിന്റ ഇരട്ടത്താപ്പ്.... ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ വേണ്ടിയാണ് കേരളം സുപ്രീം കോടതിയിലെത്തിയതെന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ മനസിലാക്കി സുപ്രീം കോടതി, പിണറായിയുടെ കള്ളം കൈയോടെ പിടി കൂടിയപ്പോള്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി

മുല്ലപെരിയാര്‍ ഉത്തരവില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത് കേരളത്തിന്റ ഇരട്ടത്താപ്പ്. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ വേണ്ടിയാണ് കേരളം സുപ്രീം കോടതിയിലെത്തിയതെന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ മനസിലാക്കാന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതി തീരുമാനമെടുക്കട്ടെയെന്ന് ജഡ്ജിമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത് അതുകൊണ്ടാണ്.
കേസിലെ പ്രധാന ഹര്‍ജിക്കാരായ കോതമംഗലം സ്വദേശി ജോ ജോസഫ് ഉന്നയിച്ച ആവശ്യമാണ് കോടതി അംഗീകരിച്ചത്.
ഷട്ടര്‍ തുറക്കുന്നതിന്റെ സമയം, തോത് എന്നിവ തീരുമാനിക്കാന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ല. ആവശ്യങ്ങളും പരാതികളും മേല്‍നോട്ടസമിതിയെ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി ജലവിഭവ വകുപ്പ്ര അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ്. അദ്ദേഹം തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതലക്കാരന്‍.ദിവസേനെ മുഖ്യമന്ത്രിയെ കാണാനും സ്ഥിതിഗതികള്‍ അറിയിക്കാനും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. മാത്രവുമല്ല അദ്ദേഹം പിണറായി വിജയന്റെ വിശ്വസ്തനുമാണ്. ഇതാണ് സാഹചര്യമെന്നിരിക്കെ ദൈനംദിന കാര്യങ്ങള്‍ക്കായി സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ കോടതി അസഹ്യത പ്രകടിപ്പിച്ചില്ലെങ്കില്‍ മാത്രം അത്ഭുതപെ
ട്ടാല്‍ മതി.
രാഷ്ട്രീയ നേതൃത്വങ്ങളല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത്. ഉദ്യോഗസ്ഥ തല സമിതിയാണ്. മേല്‍നോട്ട സമിതിയിലെ അംഗം സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ്.അദ്ദേഹം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യം മാത്രമാണിത്. കോടതിയെ കേരളം കളിപ്പിള്ളയാക്കി എന്ന തോന്നലും കോടതിക്ക് ഉണ്ടായിട്ടുണ്ട്. ഇതെല്ലാമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
തീരുമാനമെടുക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയാല്‍ പിന്നെന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. സമിതിയില്‍ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിന്റെ അംഗമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി പറഞ്ഞു. രാഷ്ട്രീയം കോടതിയില്‍ വേണ്ടന്നു സുപ്രീം കോടതി താക്കീതും നല്‍കി.
ഷട്ടര്‍ തുറക്കണോ വേണ്ടയോ എന്നു മേല്‍നോട്ട സമിതി തീരുമാനമെടുക്കട്ടെയെന്ന കോടതിയുടെ നിര്‍ദേശത്തെ കേരളം എതിര്‍ത്തില്ല. ഡാമിന്റെ സുരക്ഷ സംബന്ധിച്ച പ്രധാന ഹര്‍ജികളിലെ അന്തിമവാദം ജനുവരി 11നു കേള്‍ക്കുമെന്നും അറിയിച്ച കോടതി ബാക്കികാര്യങ്ങള്‍ മേല്‍നോട്ട സമിതിക്കു മുന്നില്‍ അവതരിപ്പിച്ചു പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചു. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതു വഴി സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കഴിഞ്ഞ ദിവങ്ങളിലായി കേരളം ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയാണ് അന്തര്‍ സംസ്ഥാന നദീജല കരാറുകളുടെ മന്ത്രി. കേരളത്തിന്റെ കാര്യങ്ങള്‍ അറിയിക്കേണ്ട സെക്രട്ടറി മുഖ്യമന്ത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുല്ലപ്പെരിയാര്‍ മരംമുറി കേസില്‍ അനുവാദം നല്‍കിയതും ഇതേ സെക്രട്ടറിയാണ്. ഇത്തരം കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.കേരളം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാലാകാലങ്ങളായി എടുക്കുന്ന നിലപാടുകളുടെ വിശദമായ റിപ്പോര്‍ട്ട് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേരളമാകട്ട തീര്‍ത്തും മോശപ്പെട്ട പ്രകടനമാണ് കോടതിയില്‍ കാഴ്ചവച്ചത്. ഇല്ലെങ്കില്‍ മലയാളി ജഡ്ജിയായ സി.റ്റി രവികുമാര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നും കേരളത്തിന് കൊട്ടു കിട്ടുമായിരുന്നില്ല.
"
https://www.facebook.com/Malayalivartha