പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു....അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു, കടുത്ത രീതിയിലുള്ള സമരം പിന്‍വലിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ തിരികെ ഡ്യൂട്ടിക്ക് കയറി. രാവിലെ എട്ടുമണി മുതലാണ് ഡോക്ടര്‍മാര്‍ അവശ്യ സര്‍വീസുകളില്‍ ജോലിക്ക് കയറിത്തുടങ്ങിയത്.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്. കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി.ജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. എന്നാല്‍, ഒ.പി, വാര്‍ഡ് ബഹിഷ്‌കരണം തുടരും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സമരം ഭാഗികമായി പിന്‍വലിക്കാന്‍ പി.ജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ തീരുമാനിച്ചത്.
കടുത്ത രീതിയിലുള്ള സമരം പിന്‍വലിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഡോക്ടര്‍മാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
സര്‍ക്കാര്‍ സമീപനം അനുകൂലമായിരുന്നെന്ന് സമരക്കാര്‍ വ്യക്തമാക്കി. ജോലിഭാരം കുറയ്ക്കാന്‍ നിലവിലുള്ള സീനിയര്‍ ഡോക്ടര്‍മാരെ മാറ്റി ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കാമെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു.
പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ എതിര്‍പ്പ് ഉന്നയിക്കുന്നത്.
കൂടാതെ സ്‌റ്റൈപെന്‍ഡ് വര്‍ദ്ധന സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha