'സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ... എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ ... അഭിവാദ്യങ്ങൾ...' ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് ആശംസയുമായി നടൻ ഹരീഷ് പേരടി
കഴിഞ്ഞ ദിവസമാണ് ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് കയ്യടിയുമായി നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആശംസയുമായി നടൻ ഹരീഷ് പേരടി. എന്നാൽ തന്റെ ആശംസകൾ പിൻവലിക്കേണ്ടി വരുവോ എന്ന് ആശങ്കയും വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് പറയുകയുണ്ടായി.
ഹരീഷ് പേരടിയുടെ വാക്കുകൾ
ഇത് കലക്കി... ആശംസകൾ... പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം... കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്...വോട്ട് ബാങ്കാണ്... വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്...സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ... എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ ... അഭിവാദ്യങ്ങൾ..
അതേസമയം വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ്, വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ മുമ്പേ നടക്കുന്നത്. പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്‍ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. 260 കുട്ടികളും കഴിഞ്ഞ ദിവസം മുതൽ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്. ഈ യൂണിഫോം സത്യത്തിൽ വലിയ സൗകര്യമാണെന്ന് കുട്ടികൾ തന്നെ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha