കേരത്തിന് പിന്നാലെ തമിഴ്നാട്ടിലും ഒമൈക്രോൺ വ്യാപിക്കുന്നു.ആശങ്ക കനക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

കേരളത്തിന് പിന്നാലെ തമിഴ് നാട്ടിലും ഒമിക്രോൺ ആശങ്ക ശക്തമാകുന്നു. സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ് . രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ നാല് പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗബാധ.
യുകെയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന 22-കാരിയും, കോംഗോയിൽ നിന്ന് എറണാകുളത്തെത്തിയ 34-കാരനുമാണ് ഒമിക്രോൺ ബാധിതരായ മറ്റ് രണ്ട് പേർ.അതേസമയം, തമിഴ്നാട്ടിലും ആദ്യഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നും ദോഹ വഴി ചെന്നൈയിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഒമിക്രോൺ കണ്ടെത്തിയ ആളുടെ ബന്ധുക്കളിൽ ആറു പേർക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരെല്ലാം ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം യാത്ര ചെയ്ത വ്യക്തിയ്ക്കും കൊവിഡ് പോസിറ്റീവ് ആണ്. ഇവരുടെ സ്രവം കൊവിഡ് വകഭേദം കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.
കേരളത്തിൽ നിലവിൽ കൊവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം എത്താനിടയായിൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ ആശങ്കയായി തുടരുന്നു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് വിമാനത്താവളത്തിലെ പരിശോധനകള്‍ ശക്തമാക്കിയത്. അപകാട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വന്ന എല്ലാ യാത്രക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കുകയും.
പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ ആശങ്കയായി തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അബുദാബി വഴി കൊച്ചിയിലെത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം. തുടര്‍ന്ന് പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സഞ്രിച്ച വിമാനത്തില്‍ 149 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരേയും തുടക്കത്തില്‍ തന്ന ആരോഗ്യവകുപ്പ് വിവരമറിയിച്ചിരുന്നു. അവരോട് നിരീക്ഷണത്തില്‍ പോകാനും പരിശോധനക്ക് വിധേയമാകാനും നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചിരുന്നു.
പ്രധാനമായും അദ്ദേഹത്തിന് അടുത്തിരുന്ന് യാത്രചെയ്തയാളുകളെയാണ് പരിശോധനക്ക് വിധേയമാക്കിയിരുന്നത്. ഏഴോളം പേരാണ് അദ്ദേഹത്തിന് അടുത്തിരുന്ന് യാത്ര ചെയ്തത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ ഭാര്യക്കും അമ്മക്കും പോസിറ്റീവായിട്ടുണ്ടെന്നും അറിയിച്ചു. അനാവശ്യഭീതിയുടെ ആവശ്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നിലവില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.
https://www.facebook.com/Malayalivartha