കേരളം ജാഗ്രതയോടെ.... ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും.... ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തും

കേരളം ജാഗ്രതയോടെ.... രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും.
പോസിറ്റീവായാല്‍ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലും എറണാകുളത്ത് കോംഗോയില്‍ നിന്നെത്തിയ ആളിലും നേരത്തെ ഒമിക്രോണ്‍ ബാധിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
അതേസമയം തമിഴ്‌നാട്ടിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രോഗബാധിതനൊപ്പം യാത്ര ചെയ്ത വ്യക്തിക്കും, ആറ് ബന്ധുക്കള്‍ക്കും കൊവിഡ് പോസിറ്റീവാണ്. ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha