ചൈനയുടെ ആധിപത്യം നിറഞ്ഞു നിന്നിരുന്ന മേഖലയിലേക്ക് ചുവടു വച്ച് ഇന്ത്യ; ആഗോളതലത്തിൽ ക്ഷാമംനേരിടുന്ന സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിനുൾപ്പെടെ, ഇലക്‌ട്രോണിക്സ് മേഖലയ്ക്ക് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് അനുവദിച്ച് കേന്ദ്രം

ചൈനയുടെ ആധിപത്യം നിറഞ്ഞു നിന്നിരുന്ന മേഖലയിലേക്ക് ചുവടു വച്ച് ഇന്ത്യ..... അക്ഷരാർത്ഥത്തിൽ ചൈനയെ നിലംപരിശാക്കുന്ന നീക്കം തന്നെയാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.... മേക്കിങ് ഇന്ത്യ യിലൂടെയാണ് ചൈനയ്ക്ക് വെല്ലുവിളിയാകുന്ന തരത്തിലുള്ള നീക്കം നടത്തുന്നത്.
ആഗോളതലത്തിൽ ക്ഷാമംനേരിടുന്ന സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിനുൾപ്പെടെ, ഇലക്‌ട്രോണിക്സ് മേഖലയ്ക്ക് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് അനുവദിച്ചിരിക്കുകയാണ് കേന്ദ്രം.ഇതിൽ 76,000 കോടി രൂപ സെമികണ്ടക്ടർ, ഡിസ്‌പ്ലേ നിർമാണമേഖലയ്ക്കു മാത്രമായി നൽകുന്നുണ്ട്.
ആഗോളതലത്തിൽ സെമികണ്ടക്ടറുകളുടെ 54 ശതമാനവും നിർമിക്കുന്നത് തയ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനിയാണ് . ചൈന ആധിപത്യം ചെലുത്തി നിൽക്കുമ്പോഴാണ് ഈയൊരു മേഖലയിലേക്ക് ഇന്ത്യ കടന്നു ചെല്ലുന്നത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോ ചിപ്പുകളിൽ അവശ്യഘടകമാണ് സെമികണ്ടക്ടറുകൾ.
കോവിഡ് സാഹചര്യത്തിൽ നിർമാണം കുറഞ്ഞതും മാറുന്ന സാങ്കേതികവിദ്യയും സെമികണ്ടക്ടറുകളുടെ ക്ഷാമത്തിന് വഴിവെച്ചത് വാഹനമേഖലയെ ബാധിച്ചു. അതുകൊണ്ടാണ് ഇവ നിർമ്മിക്കുക എന്ന നീക്കവുമായി മുന്നോട്ട് പോകുന്നത് . ഇന്ത്യയെ ആഗോള ഇലക്‌ട്രോണിക്സ് ഹബ്ബാക്കാൻ ലക്ഷ്യമിടുക കൂടി ചെയ്യുന്നുമുണ്ട് ഈ പദ്ധതിയിലൂടെ .
കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകുക കൂടെ ചെയ്തപ്പോൾ ഈ പദ്ദതിക്ക് ജീവൻ വച്ചിരിക്കുകയാണ്. വലിയതോതിലുള്ള ഇലക്‌ട്രോണിക്സ് ഉത്‌പന്ന നിർമാണം, ഐ.ടി. ഹാർഡ്‌വേർ, മോഡിഫൈഡ് ഇലക്‌ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ തുടങ്ങിയവയ്ക്കായി 55,392 കോടിയുടെയും അനുബന്ധമേഖലകളായ എ.സി.സി. ബാറ്ററി, വാഹനഘടകങ്ങൾ, ടെലികോം-നെറ്റ് വർക്കിങ് ഉത്പന്നങ്ങൾ, സോളാർ പി.വി. മൊഡ്യൂളുകൾ തുടങ്ങിയവയ്ക്ക് 98,000 കോടിയുടെയും പദ്ധതിയാണ് ഇപ്പോൾ ലക്ഷ്യത്തിലുള്ളത്.
സെമികണ്ടക്ടർ, ഡിസ്‌പ്ലേ എന്നിവയുടെ നിർമാണരംഗത്ത് ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ ആഗോളതലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇന്ത്യാ സെമികണ്ടക്ടർ മിഷൻ സ്ഥാപിക്കുമെന്നും സർക്കാർ അറിയിക്കുക കൂടെ ചെയ്തിരിക്കുകയാണ്. അതീവ സങ്കീർണവും വലിയ മൂലധനനിക്ഷേപവും ആവശ്യമായ ഇലക്‌ട്രോണിക്സ് മേഖലയിൽ സാങ്കേതികവിദ്യകൾ അതിവേഗം മാറുന്നുണ്ട്.
അതുകൊണ്ടു തന്നെ നഷ്ടസാധ്യതയുമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു മൂലധനസഹായവും സാങ്കേതികസഹകരണവും നൽകാൻ തീരുമാനിച്ചതെന്ന ന്യായമാണ് സർക്കാർ ഉയർത്തിരിക്കുന്നത്. സിലിക്കൺ സെമികണ്ടക്ടർ നിർമാണം, പാക്കേജിങ്, ഡിസൈൻ എന്നിവയ്ക്ക് പുറമേ, സിലിക്കൺ ഫോട്ടോണിക്സ് ഉപകരണങ്ങൾ, സെൻസറുകൾ തുടങ്ങിയവയുടെ നിർമാണത്തിന് ആകർഷകമായ പ്രോത്സാഹനം നൽകാനും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.
സെമികണ്ടക്ടറുകളും ഡിസ്‌പ്ലേകളും നിർമിക്കുന്നതിന് പദ്ധതിച്ചെലവിന്റെ 50 ശതമാനംവരെ കേന്ദ്രസർക്കാർ സഹായം നൽകുമെന്ന ഉറപ്പ് കൊടുത്തിട്ടുണ്ട്..രണ്ടുവീതം നിർമാണകേന്ദ്രങ്ങൾ സെമികണ്ടക്ടറുകൾക്കും ഡിസ്‌പ്ലേയ്ക്കുമായി തുടങ്ങും. സംസ്ഥാനസർക്കാരുകളുമായി യോജിച്ച് പ്രവർത്തിക്കും. അടിസ്ഥാനസൗകര്യങ്ങളോടെ ഹൈടെക് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനായിട്ടാണ് ഈ യോജിപ്പ്.
https://www.facebook.com/Malayalivartha