'24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കും'; കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ കായിക മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതോടെയാണിത്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കും. ഇവരുടെ കാര്യം സമിതി പഠിച്ച ശേഷം തീരുമാനമെടുക്കും.17 ദിവസം നീണ്ട സമരമാണ് ഒത്തുതീര്‍പ്പായത്.
https://www.facebook.com/Malayalivartha